ബെംഗളൂരു: കർണാടകയില്‍ സ്വകാര്യ നഴ്സിംഗ് കോളേജിലെ വിദ്യാർത്ഥിനിയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. കർണാടക രാമനഗരയിലെ ദയാനന്ദ സാഗർ കോളജിൽ ഒന്നാം വർഷ ബിഎസ്‍സി നഴ്സിംഗ് വിദ്യാർത്ഥിയായ അനാമിക (19) ആണ് മരിച്ചത്. ഹോസ്റ്റൽ മുറിയിൽ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്.
കോളജ് മാനേജ്മെന്റിന്റെ മാനസിക പീഡനമാണ് ആത്മഹത്യക്ക് കാരണമെന്ന് അനാമികയുടെ സഹപാഠികൾ പറഞ്ഞു. പലകാരണങ്ങൾ പറഞ്ഞ് നിരന്തരം പീഡനമുണ്ടായി. മലയാളി വിദ്യാർത്ഥികൾ എല്ലാം ഇതേ പീഡനം നേരിടുന്നുണ്ടെന്നും സഹപാഠികൾ. ഇത് പുറത്തറിയാതിരിക്കാൻ ശ്രമം നടക്കുന്നുവെന്നും വിദ്യാർത്ഥികൾ വ്യക്തമാക്കി. ഹോസ്റ്റല്‍ മുറിയില്‍ രാവിലെയാണ് മൃതദേഹം കണ്ടത്. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.