തിങ്കളാഴ്ച്ച നിശ്ചയം എന്ന ചിത്രത്തിലൂടെ പ്രേഷക ഹൃദയം കവർന്ന താരമാണ് നടൻ സുനിൽ സൂര്യ. എന്നാൽ ഇപ്പോൾ ജീവിതത്തിലുണ്ടായ സങ്കടം പങ്കുവെച്ചിരിക്കുകയാണ് താരം. ലോക ക്യാൻസർ ദിനത്തിലാണ് സുനിൽ അമ്മയുടെ ക്യാന്‍സര്‍ വിവരം പങ്കുവച്ചത്. മാറാരോഗം മൂലം ജീവിതം ദുരിതമായവർക്ക് ആത്മവിശ്വാസവും പ്രചോദനവും നൽകുന്ന കുറിപ്പിലൂടെയാണ് താരത്തിന്റെ പ്രതികരണം.
ആറ് മാസം മുമ്പ് വരെ അല്പം ഷുഗറും പ്രഷറും മാത്രം ഉണ്ടായിരുന്ന അമ്മയ്ക്ക് പ്രതീക്ഷിക്കാതെയാണ് അര്‍ബുദം ബാധിച്ചെന്ന വിവരം അറിഞ്ഞത്. പക്ഷേ ഞാനും അമ്മയും ഡബിള്‍ സ്ട്രോങ് ആണ്. ‘പോയാല്‍ ഒരു കോഴി, കിട്ടിയാല്‍ ഒരു മുട്ട’ എന്നാണ് രോഗം ഉണ്ടെന്ന് അറിഞ്ഞ ശേഷം അമ്മയുടെ ഒരു ലൈന്‍. എങ്കിലും അമ്മ അനുഭവിക്കുന്ന വേദന പറഞ്ഞറിയിക്കാന്‍ പറ്റാത്തതാണെന്നും സുനില്‍ സൂര്യ പറയുന്നു.
‘‘ഇന്ന് 2025 ഫെബ്രുവരി 4 ലോക ക്യാന്‍സര്‍ ദിനമാണല്ലോ? പുതുവര്‍ഷ ദിനത്തില്‍ തന്നെ ക്യാമറയ്ക്ക് മുന്നില്‍ നില്‍ക്കാന്‍ സാധിച്ചപ്പോള്‍ ഈ വര്‍ഷം മുതല്‍ നല്ല കാര്യങ്ങള്‍ സംഭവിക്കും എന്ന് ഞാന്‍ കരുതിയെങ്കിലും തെറ്റിപ്പോയി. ആറ് മാസം മുമ്പ് വരെ അല്പം ഷുഗറും, പ്രഷറും മാത്രം ഉണ്ടായിരുന്ന എന്റെ അമ്മയ്ക്ക് പ്രതീക്ഷിക്കാതെ അര്‍ബുദം ഉണ്ടെന്ന സത്യം മറനീക്കി പുറത്തു വന്നു. പക്ഷേ ഞാനും അമ്മയും സ്ട്രോങ് ആണ്, ഡബിള്‍ സ്ട്രോങ്. ഒപ്പം കുടുംബവും, ബന്ധുക്കളും, കൂട്ടുകാരും ഡോക്ടര്‍മ്മാരും എല്ലാവരും അമ്മയ്‌ക്കൊപ്പം ഉണ്ട്.
മരുന്നിനൊപ്പം അമ്മയ്ക്ക് മാനസിക പിന്തുണ നല്‍കുക എന്നതാണ് പ്രധാനം എന്ന് ഈ വേളയില്‍ ഞാന്‍ മനസ്സിലാക്കുന്നു. യുണൈറ്റഡ് ബൈ യുണീക്ക്’ എന്നതാണ് ഈ വര്‍ഷത്തെ ക്യാന്‍സര്‍ തീം’ പക്ഷേ അമ്മ പറയുന്നത് ‘അതിനേക്കാള്‍ നല്ലത് വേറെ ഒന്നുണ്ട്. ‘പോയാല്‍ ഒരു കോഴി, കിട്ടിയാല്‍ ഒരു മുട്ട’ നീ ഫെയ്സ്ബുക്കില്‍ കുറിച്ചോ എന്നാണ്. അതാണ് രോഗം ഉണ്ടെന്ന് അറിഞ്ഞ ശേഷം അമ്മയുടെ ഒരു ലൈന്‍. എങ്കിലും അമ്മ അനുഭവിക്കുന്ന വേദന പറഞ്ഞറിയിക്കാന്‍ പറ്റാത്തതാണ്.
ആര്‍ക്കും ഈ രോഗം വരരുതേ എന്ന് ആത്മാര്‍ഥമായി പ്രാര്‍ത്ഥിക്കുന്നു. മരുന്നും, ഭക്ഷണവും, വെള്ളവും, എല്ലാം അമ്മയ്ക്ക് മുറയ്ക്ക് നല്‍കുന്നുവെങ്കിലും ട്രീറ്റ്മെന്റ് നടക്കുന്നതിനാല്‍ അമ്മയുടെ പ്രായം വെച്ച് പ്രതിരോധ ശേഷി കുറയാന്‍ സാധ്യത വളരെ ഏറെയാണ്. അതിനാല്‍ സന്ദര്‍ശകരെ അനുവദിക്കരുത് എന്നാണ് ഡോക്ടര്‍മ്മാര്‍ അറിയിച്ചിരിക്കുന്നത്. ആയതിനാല്‍ ഇതൊരു അറിയിപ്പായി കണ്ട് പ്രിയപ്പെട്ടവര്‍ സഹകരിക്കുമല്ലോ. ഒപ്പം നിങ്ങളുടെ പ്രാർഥനകളും ഉണ്ടാവണം. നന്ദി.’’–സുനിൽ സൂര്യയുടെ വാക്കുകൾ.
contnet highlight: Actor Sunil Surya about Cancer