Recipe

ഇനി കപ്പ വാങ്ങിക്കുമ്പോൾ ഇതുപോലെ ചെയ്തുനോക്കൂ

ഇനി കപ്പ വാങ്ങിക്കുമ്പോൾ ഇതുപോലെ ചെയ്തുനോക്കൂ. നിങ്ങൾക്ക് തീർച്ചയായും ഇഷ്ടമാകും. കിടിലൻ സ്വാദിൽ തയ്യാറാക്കാം കപ്പ പുട്ട്.

ആവശ്യമായ ചേരുവകള്‍

  • കപ്പ – 1/2 കിലോഗ്രാം
  • അരിപ്പൊടി – 1/2 കപ്പ്
  • ഉപ്പ് – 1 സ്പൂണ്‍
  • വെള്ളം – 1 /2 ഗ്ലാസ്

തയ്യാറാക്കുന്ന വിധം

കപ്പ തോല് കളഞ്ഞു ഗ്രേറ്റ് ചെയ്തു എടുക്കുക. ശേഷം കൈ കൊണ്ട് വെള്ളം മുഴുവനായും പിഴിഞ്ഞ് കളഞ്ഞു എടുക്കുക. ആവശ്യത്തിന് ഉപ്പും കുറച്ചു അരിപ്പൊടിയും ചേര്‍ത്തു സാധാരണ പുട്ട് പോലെ കുഴച്ചെടുക്കുക. കുഴച്ച പുട്ട് പൊടി ആവിയില്‍ വേവിച്ച് എടുക്കാം.

Latest News