Food

ചൂടിൽ അല്പം ആശ്വാസമാകാൻ മാംഗോ ബനാന പപ്പായ സ്മൂത്തി ആയാലോ?

ഈ ചൂട് കാലാവസ്ഥയിൽ അല്പം തണുപ്പേകാൻ ഒരു സ്മൂത്തി ഉണ്ടാക്കിയാലോ? വളരെ എളുപ്പത്തിൽ രുചികരമായി തയ്യാറാക്കാവുന്ന മാംഗോ ബനാന പപ്പായ സ്മൂത്തി റെസിപ്പി നോക്കാം.

ആവശ്യമായ ചേരുവകൾ

  • പഴുത്ത മാങ്ങ മുറിച്ചത് – അരക്കപ്പ്
  • നേന്ത്രപ്പഴം മുറിച്ചത് – അരകപ്പ്
  • പപ്പായ മുറിച്ചത് – അരകപ്പ്

തയ്യാറാക്കുന്ന വിധം

മാങ്ങയും പപ്പായയും തൊലി കളഞ്ഞ് കഴുകി വൃത്തിയാക്കി എടുക്കണം.ശേഷം അരകപ്പ് അളവില്‍ ഓരോന്നും മുറിച്ചെടുക്കണം. ശേഷം ജാറില്‍ നന്നായി അടിച്ചെടുക്കാം. ഐസ് ആവശ്യമെങ്കിൽ ഉപയോഗിക്കാം. മധുരം ചേർക്കേണ്ടതില്ല. ആവശ്യമുള്ളവർക്ക് തേന്‍ ചേര്‍ക്കാം.