Tech

സാംസങ് ഗ്യാലക്സി എസ് 24 പ്ലസ് 42,000 രൂപയ്ക്ക് ഇപ്പോൾ വാങ്ങാം; ചെയ്യേണ്ടത് ഇത്രമാത്രം….| Samsung Galaxy S24 Plus

സാംസങിന്റെ എസ് സീരീസിൽ 24 പ്ലസിലേക്കൊരു അപ്ഗ്രേഡ് ആഗ്രഹിക്കുന്നുണ്ടെങ്കിൽ മികച്ച ഓഫറുമായി ആമസോൺ

സാംസങിന്റെ എസ് സീരീസിൽ 24 പ്ലസിലേക്കൊരു അപ്ഗ്രേഡ് ആഗ്രഹിക്കുന്നുണ്ടെങ്കിൽ മികച്ച ഓഫറുമായി ആമസോൺ. 99,999 രൂപ വിപണി വിലയുണ്ടായിരുന്നു ഗ്യാലക്സി എസ് 24 പ്ലസ് ഫോൺ 39 ശതമാനത്തോളം ഡിസ്കൗണ്ടിനുശേഷം 61,199 രൂപ വിലയിൽ വാങ്ങാം. എന്നാൽ തൊട്ട് മുൻപുള്ള മോഡലുകള്‍ക്ക് 22,800 രൂപയോളം എക്സ്ചേഞ്ച് ഓഫറും നൽകുന്നുണ്ട്.

സാംസങ് ഗ്യാലക്സി എസ് 24 പ്ലസ് സവിശേഷതകൾ

120ഹെർട്സ് റിഫ്രഷ് നിരക്ക് പിന്തുണയ്ക്കുന്ന 6.7 ഇഞ്ച് 2കെ എൽടിപിഒ അമോലെഡ് ഡിസ്‌പ്ലേയാണ് എസ് 24 പ്ലസിൽ വരുന്നത്. ഗോറില്ല വിക്ടസ് 2 പരിരക്ഷയുമുണ്ട്. മാത്രമല്ല, ഇതിന് 2600 നിറ്റ് പീക്ക് ബ്രൈറ്റ്​നസും ലഭ്യമാണ്.ഗ്യാലക്‌സി എസ് 24 പ്ലസിൽ എക്‌സിനോസ് 2400 SoC, 12 ജിബി റാമും 512 ജിബി സ്റ്റോറേജും സജ്ജീകരിച്ചിരിക്കുന്നു.

ഈ സ്മാർട്ട്‌ഫോണിൽ 45W ഫാസ്റ്റ് ചാർജിങ്, 15W വയർലെസ് ചാർജിംഗ്, 4.5W റിവേഴ്‌സ് വയർലെസ് ചാർജിങ് പിന്തുണ എന്നിവയുള്ള 4900mAh ബാറ്ററി പായ്ക്ക് ചെയ്യുന്നു.

ഫോട്ടോഗ്രാഫിക്കായി,  OIS പിന്തുണയുള്ള 50MP പ്രധാന ക്യാമറയും 3x ഒപ്റ്റിക്കൽ സൂമോടുകൂടിയ 10എംപി ടെലിഫോട്ടോ സെൻസറും 12എംപി അൾട്രാവൈഡ് ലെൻസും അടങ്ങുന്ന ട്രിപ്പിൾ ക്യാമറ സജ്ജീകരണമുണ്ട്. മുൻവശത്ത്, സെൽഫികൾക്കായി 12 എംപി ക്യാമറയുണ്ട്. ഓഫറുകളെല്ലാം പരിമിതമായിരിക്കുമെന്ന് ഓർക്കുക. കമ്പനികൾ ഭേദഗതികൾ വരുത്താറുണ്ട്.

Contnet highlight: Samsung Galaxy S24 Plus