നിങ്ങൾ എന്നും പുട്ട് ഒരുപോലെയാണോ ഉണ്ടാക്കുന്നത്? ഇന്ന് അല്പം വെറൈറ്റിയായി പുട്ട് ഉണ്ടാക്കിയാലോ? രുചികരമായ ചിക്കൻ പുട്ടിന്റെ റെസിപ്പി നോക്കാം.
ആവശ്യമായ ചേരുവകൾ
തയ്യാറാക്കുന്ന വിധം
ചിക്കന്‍ നന്നായി കഴുകി വൃത്തിയാക്കുക. പാനില്‍ എണ്ണ ചൂടാക്കി ഉള്ളി അതിലിട്ട് മൂപ്പിച്ചെടുക്കണം. പച്ചമുളക്, തക്കാളി എന്നിവ ചേര്‍ത്ത് ശേഷം വഴറ്റുക. ചിക്കന്‍ മസാല, മുളകുപൊടി, മല്ലിപ്പൊടി, മഞ്ഞള്‍പ്പൊടി എന്നിവ ചേര്‍ത്തിളക്കുക. ഇതിലേക്ക് ചിക്കന്‍ ചേര്‍ത്ത് 15 മിനുറ്റ് ചെറിയ തീയില്‍ വേവിക്കുക. ആവശ്യത്തിന് ഉപ്പ് ചേര്‍ക്കുക. മല്ലിയില ചേര്‍ക്കുക. പുട്ടുകുറ്റിയില്‍ ആദ്യം തേങ്ങ അടുത്തതായി ചിക്കന്‍ കൂട്ട്, മാവ് എന്നിവയിടുക. ഇത് വീണ്ടും ആവര്‍ത്തിക്കുക. 10-15 മിനിറ്റ് ആവിയില്‍ വേവിച്ച് ചൂടോടെ വിളമ്പാം.