Kerala

20 കോടിയുടെ ഭാഗ്യവാനെ അറിയാൻ മണിക്കൂറുകൾ മാത്രം; അവസാന നിമിഷം ടിക്കറ്റുകൾ എടുക്കുന്നത് നിരവധിപ്പേർ | kerala christmas new year bumper 2025 result

400 രൂപ ടിക്കറ്റില്‍ ഒന്നാം സമ്മാനം 20 കോടി രൂപയാണ്

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ ക്രിസ്മസ്-നവവത്സര ബമ്പർ ഭാഗ്യക്കുറി നറുക്കെടുപ്പ് നടക്കാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ ടിക്കറ്റുകൾ എടുക്കുന്നത് നിരവധിപ്പേർ. ഉച്ചയ്ക്ക് രണ്ടിന് ഗോര്‍ഗി ഭവനിലാണ് നറുക്കെടുപ്പ്. 20 കോടി രൂപ ഒന്നാംസമ്മാനം നല്‍കുന്ന ബമ്പര്‍ നറുക്കെടുപ്പിലൂടെ 21 പേര്‍കൂടി കോടീശ്വരന്‍മാരാകും.

XA, XB, XC, XD, XE, XG, XH, XJ, XK, XL എന്നിങ്ങനെ 10 സീരീസുകളിലായാണ് ക്രിസ്മസ്-പുതുവത്സര ബംമ്പര്‍ പുറത്തിറക്കിയിരിക്കുന്നത്. 400 രൂപ ടിക്കറ്റില്‍ ഒന്നാം സമ്മാനം 20 കോടി രൂപയാണ്. ഇതിന് പുറമെ 21 കോടിപതിമാര്‍ വേറെയും ഉണ്ടാകും എന്നതാണ് ബംബറിന്‍റെ പ്രത്യേകത. മൂന്നാം സമ്മാനം 10 ലക്ഷം രൂപ വീതം 30 പേര്‍ക്കും നാലാം സമ്മാനം മൂന്ന് ലക്ഷം രൂപ വീതം 20 പേര്‍ക്കും ലഭിക്കും. തിങ്കളാഴ്ച ഉച്ചവരെയുള്ള കണക്കുകള്‍ പ്രകാരം അച്ചടിച്ച് വിപണിയിലെത്തിച്ച 400 രൂപ നിരക്കിലുള്ള 50 ലക്ഷം ടിക്കറ്റുകളില്‍ 90 ശതമാനത്തിലധികവും വിറ്റുപോയിട്ടുണ്ട്.

പാലക്കാട് ജില്ലയിലാണ് ഏറ്റവും കൂടുതല്‍ ടിക്കറ്റുകള്‍ വിറ്റഴിച്ചത്. നറുക്കെടുപ്പിന് മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കെ, ക്രിസ്മസ്- ന്യൂ ഇയര്‍ ബമ്പര്‍ വില്‍പന തകൃതിയായി പുരോഗമിക്കുകയാണ്.

2023 ലെ ക്രിസ്മസ് ബംബര്‍ മുതലാണ് സമ്മാന ഘടന മാറിയയത്. നേരത്തെ 16 കോടി രൂപയായിരുന്ന ഒന്നാം സമ്മാനം 20 കോടി രൂപയായി ഉയര്‍ത്തിയതും രണ്ടാം സമ്മാനം മൊത്തത്തില്‍ 20 കോടി രൂപയാക്കി ഉയര്‍ത്തിയും 2023 മുതലാണ്.

Latest News