രാത്രിയിൽ കഴിക്കാൻ ഓട്‌സ് ദോശ ആയാലോ?

രാത്രി കഴിക്കാൻ എന്തെങ്കിലും ഹെൽത്തിയായ ഫുഡ് ഉണ്ടാക്കാൻ നോക്കുകയാണോ? എങ്കിൽ ഈ ദോശ തയ്യാറാക്കിക്കോളൂ. കിടിലൻ സ്വാദിൽ തയ്യാറാക്കാവുന്ന ഓട്സ് ദോശ റെസിപ്പി നോക്കാം.

ആവശ്യമായ ചേരുവകള്‍

  • ഗോതമ്പുമാവ് 1 കപ്പ്
  • ഓട്‌സ് 1/2 കപ്പ്
  • തേങ്ങ 1/2 കപ്പ്
  • ഉള്ളി 1/2 കപ്പ്
  • പച്ചമുളക് 2 എണ്ണം
  • ഉപ്പ് ആവശ്യത്തിന്
  • കറിവേപ്പില ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

ആദ്യം ഗോതമ്പ് മാവും ഓട്‌സും ആവശ്യത്തിനു വെള്ളവും ഉപ്പും ചേര്‍ത്ത് നല്ല പോലെ മിക്‌സ് ചെയ്‌തെടുക്കുക. 10 മിനുട്ട് വെച്ച ശേഷം മിക്‌സിയുടെ ബ്ലെന്‍ഡറില്‍ തേങ്ങയും ഉള്ളിയും പച്ചമുളകും കുറച്ചു കറിവേപ്പിലയും ചേര്‍ത്ത് ചതച്ചെടുക്കുക. ശേഷം ഈ മിക്‌സിനെ കലക്കി വെച്ച മാവിലേക്ക് ചേര്‍ത്തു കൊടുക്കുക. ചൂടായ ദോശക്കല്ലില്‍ മാവൊഴിക്കുക. ഓട്‌സ് ദോശ തയ്യാര്‍.