Health

കുളി ഒഴിവാക്കുന്നത് ആയുസ് 34 ശതമാനം വര്‍ധിപ്പിക്കുമോ? വാസ്തവമിതാണ്….| skipping baths life span

മഞ്ഞുകാലത്ത് കുളി ഒഴിവാക്കുന്നത് ആയുസ് 34 ശതമാനം വര്‍ധിപ്പിക്കുമെന്ന് അവകാശപ്പെട്ട് രു വിഡിയോ വൈറലായിരുന്നു

നല്ല തണുത്ത കാലാവസ്ഥയില്‍ കുളിക്കുക എന്നത് പലര്‍ക്കും മടിയാണ്. ദിവസവുമുള്ള കുളി ശരീരത്തെ വൃത്തിയായി സൂക്ഷിക്കുക മാത്രമല്ല, മാനസികാവസ്ഥയെയും ദഹനത്തെയും വരെ സഹായിക്കും. എന്നാല്‍ മഞ്ഞുകാലത്ത് കുളി ഒഴിവാക്കുന്നത് ആയുസ് 34 ശതമാനം വര്‍ധിപ്പിക്കുമെന്ന് അവകാശപ്പെട്ട് അടുത്തിടെ സോഷ്യല്‍മീഡിയയില്‍ ഒരു വിഡിയോ വൈറലായിരുന്നു.

പോഷകവിദഗ്ധയായ ഡോ. റെബേക്ക പിന്‍റോയുടെ ഇന്‍സ്റ്റഗ്രാം വിഡിയോയ്ക്ക് താഴെ നിരവധി ആളുകളാണ് സംശയവുമായി എത്തുന്നത്. എന്നാല്‍ ഈ വാദത്തില്‍ എന്തെങ്കിലും സത്യമുണ്ടോ?

എന്നാല്‍ ഡോ. റെബേക്ക പിന്‍റോയുടെ അവകാശവാദത്തിന് ശാസ്ത്രീയ തെളിവുകളില്ലെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്. കുളി ഒഴിവാക്കുന്നത് ആയുര്‍ദൈര്‍ഘ്യം 34 ശതമാനം വര്‍ധിപ്പിക്കുമെന്ന വാദം അതിശോക്തിപരമാണ്. ഈ വാദത്തിന് ശാസ്ത്രീയ പിന്തുണയില്ല. എന്നാല്‍ നിരന്തരം കുളിക്കുന്നത് ചര്‍മത്തിലെ സൂക്ഷ്മജീവികളെയും സ്വാഭാവിക പ്രതിരോധത്തെയും തടസപ്പെടുത്തുമെങ്കിലും കുളി പൂര്‍ണമായും ഒഴിവാക്കുന്നത് ശുചിത്വ ആശങ്കകള്‍ക്കും അണുബാധകള്‍ക്കും കാരണമാകുമെന്ന് വിദഗ്ധര്‍ വ്യക്തമാക്കുന്നു.

നമ്മുടെ ആയുര്‍ദൈര്‍ഘ്യം ജീനുകള്‍, ജീവിതശൈലി, ചുറ്റുപാടപകള്‍ എന്നിവയുടെ സങ്കീര്‍ണമായ ഇടപെടലിനെ ആശ്രയിച്ചിരിക്കും. അതികൊണ്ട് കുളിക്ക് മാത്രമായി ദീര്‍ഘായുസ്സിനെ കാര്യമായി ബാധിക്കാന്‍ കഴിയില്ലെന്നും വിദഗ്ധര്‍ പറയുന്നു.
content highlight: skipping baths life span