India

എട്ടാം ക്ലാസുകാരിയെ പീഡിപ്പിച്ചത് മൂന്ന് അധ്യാപകർ ചേർന്ന്; അറസ്റ്റ് | 3 people arrested chennai

പോക്സോ അടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് ഇവർക്കെതിരെ കേസെടുത്തത്

ചെന്നൈ: എട്ടാം ക്ലാസുകാരിയെ അധ്യാപകർ ചേർന്ന് ലൈംഗികമായി പീഡിപ്പിച്ചു. തമിഴ്നാട് കൃഷ്ണഗിരിയിൽ ആണ് ഞെട്ടിക്കുന്ന ക്രൂരത നടന്നത്. സംഭവത്തിൽ മൂന്ന് അധ്യാപകരെ അറസ്റ്റ് ചെയ്തു. പോക്സോ അടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് ഇവർക്കെതിരെ കേസെടുത്തത്.

പെൺകുട്ടി സ്കൂളിലേക്ക് വരാതിരുന്നതോടെയാണ് പീഡന വിവരം പുറത്തറിഞ്ഞത്. സ്കൂൾ പ്രിൻസിപ്പൽ അന്വേഷിച്ച് എത്തിയപ്പോഴാണ് കുട്ടി വിവരം പറഞ്ഞത്. തുടർന്ന് മൂന്നു പേരെയും സ്കൂൾ അധികൃതർ സസ്പെൻഡ് ചെയ്യുകയായിരുന്നു.