രാജ്യത്തിന്റെ ഏത് മുക്കും മൂലയും എടുത്താലും ഏത് വീടെടുത്താലും ഒരുടാറ്റ ഉൽപ്പന്നമെങ്കിലും കാണും. അത്രയും ആളുകൾ ഏറ്റെടുത്ത ഒന്നായിരുന്നു രത്തൻടാറ്റയുടെ മുഖം. ആ വിയോഗം എന്നും നമുക്ക് ഒരു തീരാനഷ്ടം തന്നെയാണ്. രത്തൻടാറ്റയെ അറിയുന്നവർക്കെല്ലാം ഒരുപോലെ അറിയുന്ന മറ്റൊരു മുഖമാണ് അദ്ദേഹത്തിന്റെ ന്യൂജൻ സുഹൃത്തായിരുന്ന ശന്തനു നായിഡുവിന്റേത്.
ടാറ്റയുടെ മരണത്തിന് പിന്നാലെ ശന്തനുവിനെ കുറിച്ചും ആളുകൾ ചർച്ച ചെയ്തു. ബിസിനസ് ലോകത്തെ അതികായറ്റെ മനസാക്ഷി സൂക്ഷിപ്പുകാരന്റെ പ്രത്യേകതകൾ ലോകം ചർച്ച ചെയ്തു. ഇപ്പോഴിതാ ശന്തനു നായിഡുവായി ബന്ധപ്പെട്ട് പുതിയ ഒരു വാർത്ത പുറത്തുവന്നിരിക്കുകയാണ്. പ്രിയ ന്യൂജൻ കൂട്ടുകാരൻ ശന്തനുവിന് ടാറ്റയുടെ താക്കോൽ സ്ഥാനത്ത് തന്നെ നിയമനം നൽകിയിരിക്കുകയാണ് മേധാവികൾ. 2.61 ലക്ഷം തോടി രൂപ വിപണി മൂല്യമിള്ള ടാറ്റ മോട്ടോർസിന്റെ ജനറൽ മാനേജരും സ്ട്രാറ്റജിക് ഇനീഷ്യേറ്റീവ്‌സ് മേധാവിയുമായാണ് ശന്തനുവിനെ നിയമിച്ചിരിക്കുന്നത്.
രത്തൻടാറ്റയുടെ സുഹൃത്തായിരുന്നത് കൊണ്ട് മാത്രമല്ല ശന്തനു ഈ സുപ്രധാന സ്ഥാനത്തേക്ക് എത്തിയതെന്ന് വേണം പറയാൻ. പൂനെയിൽ ജനിച്ചുവളർന്ന ശന്തനു നായിഡു സാവിത്രിഭായ് ഫുലെ സർവ്വകലാശാലയിൽ നിന്ന് എഞ്ചിനീയറിംഗ് ബിരുദവും കോർണൽ ജോൺസൺ ഗ്രാജുവേറ്റ് സ്‌കൂൾ ഓഫ് മാനേജ്‌മെന്റിൽ നിന്ന് എംബിഎ ബിരുദവും സ്വന്തമാക്കിയിട്ടുണ്ട്. ടാറ്റ എൽക്സിയിൽ ഓട്ടോമൊബൈൽ എൻജിനീയറായാണ് കരിയർ ആരംഭിച്ചത്. രത്തൻ ടാറ്റയുടെ പേഴ്സണൽ അസിസ്റ്റന്റും ബിസിനസ് ജനറൽ മാനേജരുമായിരുന്നു ശന്തനു. 30 വയസ് മാത്രമാണ് ശന്തനുവിന്റെ പ്രായം.
ടാറ്റയിലെ പുതിയ തന്റെ പദവിയെ കുറിച്ച് ശന്തനു തന്നെയാണ് ലിങ്ക് ഇന്നിലൂടെ പുറത്തുവിട്ടത്. വെള്ള ഷർട്ടും നേവി നിറത്തിലുള്ള പാന്റ്സും ധരിച്ച് പിതാവ് ടാറ്റാ മോട്ടോഴ്സ് പ്ലാന്റിൽനിന്ന് തിരിച്ചുവരുന്നതും കാത്ത് ഞാൻ ജാനലയ്ക്കരികിൽ നിൽക്കുമായിരുന്നു. ഇന്ന് ആ യാത്ര ഒരു പൂർണചക്രമായി അനുഭവപ്പെടുന്നു’ എന്നാണ് ശന്തനു സകുറിച്ചിരിക്കുന്നത്
സീനിയർ സിറ്റിസൺസ് കമ്പാനിയൻഷിപ്പ് സ്റ്റാർട്ടപ്പായ ഗുഡ്ഫെലോസിന്റെ സ്ഥാപകൻ കൂടിയാണ് നായിഡു.തെരുവുകളിൽ അലയുന്ന നായ്ക്കളെ അതിവേഗം പായുന്ന വാഹനങ്ങളിൽ നിന്നു രക്ഷിക്കാൻ 2014 ൽ ശന്തനു ഒരു നൂതനാശയം വികസിപ്പിച്ചിരുന്നു. ഈ ആശയമണ് രത്തൻ ടാറ്റയെ ശന്തനുവിലേയ്ക്ക് ആകർഷിച്ചത്. തുടർന്ന് ടാറ്റ ഈ ആശയത്തിൽ നിക്ഷേപം നടത്തുകയും, ശന്തനുവിന്റെ ഉപദേശകനായി മാറുകയും ആയിരുന്നു.