കണ്ണിൻ്റെ ആരോഗ്യത്തിനും, ദഹനം വർധിപ്പിക്കാനും, ചർമ്മ സംരക്ഷണത്തിനുമൊക്കെ ക്യാരറ്റ് നല്ലതാണ്. ആരോഗ്യത്തിന് ഏറ്റവും മികച്ച ആഹാരം തന്നെ ഈ വേനൽക്കാലത്ത് കഴിക്കണം. കാരറ്റ് കൊണ്ട് ഒരു മിൽക്ക് ഷേയ്ക്കാണെങ്കിൽ ആരോഗ്യത്തിനും ഉന്മേഷത്തനും ഒരു കുറവും ഉണ്ടാകില്ല.
ചേരുവകൾ
കാരറ്റ്
ബദാം
അണ്ടിപരിപ്പ്
പാല്
ശർക്കര അല്ലെങ്കിൽ പഞ്ചസാര
ഏലയ്ക്കാപ്പൊടി
തയ്യാറാക്കുന്ന വിധം
ഒരു വലിയ കാരറ്റ് ഗ്രേറ്റ് ചെയ്ത് മിക്സി ജാറിലെയ്ക്ക് എടുക്കുക.
അതിലേയ്ക്ക് വെള്ളത്തിൽ കുതിർത്തുവെച്ച പന്ത്രണ്ട് ബദാമും പത്ത് അണ്ടിപരിപ്പും ഇട്ട് കുറച്ച് പാല് കൂടി ഒഴിച്ചു കൊടുക്കുക. തുടർന്ന് പേസ്റ്റ് രൂപത്തിൽ ബ്ലെൻ്റ് ചെയ്യുക.
ശേഷം ആ മിക്സിലേയ്ക്ക് ആവശ്യത്തിന് മധുരം ചേർക്കുക. മധുരത്തിനായി പഞ്ചസാരയോ ശർക്കരയോ ഉപയോഗിക്കാവുന്നതാണ്.
അര ടീസ്പൂൺ ഏലയ്ക്കാപൊടിച്ചതും ചേർത്ത് കുറച്ച് പാലും ഒഴിച്ച് ഒരിക്കൽ കൂടി ബ്ലെൻ്റ് ചെയ്യുക.
സ്മൂത്ത് ആൻ്റ് ക്രീമി ടെക്സ്ചറിൽ ബ്ലെൻ്റ് ചെയ്ത് എടുത്ത കാരറ്റ് മിൽക്ക് ഷേക്ക് ഗ്ലാസിലേയ്ക്ക് പകർന്ന് തണുപ്പിച്ചോ അല്ലാതെയോ സേർവ് ചെയ്യാം.
content highlight: easy-healthy-carrot-milkshake