Recipe

ഓട്സ് കൊണ്ട് ഇങ്ങനെയൊരു ബ്രേക്ക്ഫാസ്റ്റ് റെസിപിയോ ? | oats-idli

ഇനി അരിയും ഉഴുന്നും അരച്ചെടുത്ത് ഇഡ്ഡലി ഉണ്ടാക്കുന്നതിനു പകരം ഓട്സ് ചേർത്ത് ഒരു ഇൻസ്റ്റൻ്റ് ഇഡ്ഡലി ട്രൈ ചെയ്യാം.

ചേരുവകൾ

ഓട്സ് -1 കപ്പ്
റവ- 1/2 കപ്പ്
തൈര്- 1/2കപ്പ്
ബേക്കിങ് സോഡ- 1 നുള്ള്
ഉപ്പ്- ആവശ്യത്തിന്
കശുവണ്ടി- ആവശ്യമെങ്കിൽ

 

തയ്യാറാക്കുന്ന വിധം

ഒരു പാൻ അടുപ്പിൽ വച്ചു ചൂടാക്കാം.
അതിലേയ്ക്ക് ഒരു കപ്പ് ഓട്സ് ചേർത്തു വറുക്കാം.
ഇത് നന്നായി പൊടിച്ചെടുക്കാം. അതേ പാനിലേയ്ക്ക് അര കപ്പ് റവ ചേർത്തു വറുക്കാം.
ഓട്സ് പൊടിച്ചത് ഇതിനൊപ്പം ചേർത്ത് ഒരു മിനിറ്റ് വേവിച്ച് തീ അണയ്ക്കാം.
തണുത്തതിനു ശേഷം ഇതിലേയ്ക്ക് ആവശ്യത്തിന് ഉപ്പ്, തൈര്, വെള്ളം എന്നിവ ചേർക്കാം.
ഇൻസ്റ്റൻ്റ് ഇഡ്ഡലി ആയതിനാൽ ബേക്കിങ് സോഡ കൂടി ചേർത്തിളക്കി യോജിപ്പിക്കാം.
ഇഡ്ഡലി തട്ടിൽ എണ്ണ പുരട്ടി തയ്യാറാക്കിയ മാവ് ഒഴിച്ച് ആവിയിൽ വേവിക്കാം. ഇത് ചമ്മന്തി സാമ്പാർ എന്നിവയോടൊപ്പം കഴിക്കാം.

content highlight: oats-idli-weigtloss-heart-healthy-recipe