മുംബൈ: അല്ലു അർജുന്‍ നായകനായി എത്തിയ സുകുമാര്‍ സംവിധാനം ചെയ്ത പുഷ്പ 2: ദ റൂൾ ഇന്ത്യന്‍ ബോക്സോഫീസില്‍ വന്‍ വിജയമാണ് നേടിയത്. കഴിഞ്ഞ ജനുവരി 30 ന് ചിത്രത്തിന്‍റെ റീലോഡഡ് പതിപ്പ് ഒടിടിയില്‍ റിലീസ് ചെയ്തിട്ടുണ്ട്. ഇതോടെ അന്താരാഷ്ട്ര ഓഡിയന്‍സ് കൂടി നെറ്റ്ഫ്ലിക്സില്‍ വന്ന ചിത്രത്തിന്‍റെ ആക്ഷന്‍ രംഗങ്ങള്‍ സംബന്ധിച്ച് പ്രതികരണം നടത്താന്‍ ആരംഭിച്ചിട്ടുണ്ട്.
അതേ സമയം റിലീസ് ചെയ്ത് ഇത്രയും ദിവസത്തില്‍ പുഷ്പ 2: ദി റൂൾ (റീലോഡഡ് പതിപ്പ്) നെറ്റ്ഫ്ലിക്സില്‍ വന്‍ ഹിറ്റാണ്. ആഗോളതലത്തിൽ വൻ സ്വാധീനം ചെലുത്ത ചിത്രം പാശ്ചാത്യ പ്രേക്ഷകരെ അമ്പരപ്പിച്ചിട്ടുണ്ടെന്നാണ് വിവരം. ഏഴ് രാജ്യങ്ങളിൽ നെറ്റ്ഫ്ലിക്സ് ഒന്നാം സ്ഥാനത്താണ് ചിത്രം. ഗ്ലോബൽ നോൺ-ഇംഗ്ലീഷ് (സിനിമകൾ) വിഭാഗത്തിൽ വെറും നാല് ദിവസത്തിനുള്ളിൽ 5.8 ദശലക്ഷം വ്യൂസുമായി പുഷ്പ 2 നിലവിൽ രണ്ടാം സ്ഥാനത്താണ്.
ഒരു തെലുങ്ക് ചിത്രത്തിന് നെറ്റ്ഫ്ലിക്സില്‍ ലഭിക്കുന്ന ഏറ്റവും വലിയ തുടക്കമാണ് ഇത്. റീലോഡഡ് പതിപ്പ് ചിത്രത്തിന്‍റെ കാഴ്ചക്കാരെ കൂട്ടിയെന്നാണ് വിവരം.
4.4 മില്ല്യണിലേറെ ഫോളോവേര്‍സ് ഉള്ള യുഎസ് എക്സ് പേജ് നോണ്‍ എസ്തറ്റിക് തിംഗ്സാണ് പുഷ്പയിലെ റാപ്പ റാപ്പ എന്നറിയപ്പെടുന്ന ആക്ഷന്‍ സീക്വന്‍സ് പങ്കുവച്ചത്. ഇതിനകം 23.1 മില്ല്യണ്‍ പേര്‍ ഈ പോസ്റ്റ് കണ്ടു. അതില്‍ വലിയ റീയാക്ഷനാണ് വിദേശ പ്രേക്ഷകര്‍ക്കിടയില്‍ ലഭിക്കുന്നത്.
ഈ രംഗത്തിനെ പ്രശംസിച്ചുകൊണ്ട് നിരവധി പ്രതികരണങ്ങളാണ് ലഭിക്കുന്നത് “ഫിസിക്സ് മോശമായി കാണിച്ചാലും രംഗം രസകരമായാല്‍ അത് പ്രശ്നമാക്കേണ്ടതില്ല” എന്നാണ് ഒരാള്‍ എഴുതിയത്. “ഇത്തരമൊന്ന് ഹോളിവുഡിന് ഒരിക്കലും കഴിയില്ല” എന്ന് മറ്റൊരാള്‍ കൂട്ടിച്ചേർത്തു, “ചില ആധുനിക യുഎസ് സിനിമകളേക്കാൾ മികച്ചത്.” ഒരു ഉപയോക്താവ് എഴുതി. “മാർവലിന് ഈ സർഗ്ഗാത്മകത ഇല്ല. അവർക്ക് ബജറ്റ് മാത്രമേയുള്ളൂ” മറ്റൊരാള്‍ എഴുതിയിരിക്കുന്നു.
എന്നാല്‍ ഇതിനെ വിമര്‍ശിച്ചും നിരവധി പോസ്റ്റുകള്‍ വരുന്നുണ്ട്. അതേ സമയം ചിത്രം ഏതെന്ന് ചോദിക്കുന്നവരും ഏറെയാണ്. എന്തായാലും നെറ്റ്ഫ്ലിക്സില്‍ പുഷ്പ 2 വന്‍ വിജയമാകുകയാണ്. റെക്കോഡ് തുകയ്ക്കാണ് നെറ്റ്ഫ്ലിക്സ് പുഷ്പ 2 സ്ട്രീമിംഗ് അവകാശം വാങ്ങിയിരിക്കുന്നത്.
content highlight : allu-arjuns-action-scene-from-pushpa-2-international-audience-reacts-after-netflix-release