Recipe

ബദാം മിൽക്ക് ഇങ്ങനെ ഉണ്ടാക്കി നോക്ക്

ചേരുവകൾ

3 കപ്പ്‌ മിൽക്ക്,
20 ബദാം,
ആവശ്യത്തിന് പഞ്ചസാര,
ഒരു നുള്ള് ഏലയ്ക്ക പൊടി എന്നിവയെടുക്കുക.

തയ്യാറാക്കുന്ന വിധം

ആദ്യം ബദാമിനെ 1/2 ഗ്ലാസ്‌ പാൽ ചേർത്ത് പേസ്റ്റ് പരുവത്തി‌ൽ അരച്ചെടുക്കുക. ബാക്കിയുള്ള പാലിനെ തിളപ്പിക്കാൻ വയ്ക്കുക. അതിന്റെ കൂടെ അരച്ച ബദാം, ഏലയ്ക്ക പൊടി, പഞ്ചസാര എന്നിവ ചേർത്ത് നല്ലപോലെ തിളപ്പിച്ചെടുക്കുക. അല്പം കുറുകി വന്നാൽ തീ ഓഫ് ചെയ്തിട്ട് ഫ്രിഡ്ജിൽ വച്ച് നന്നായി തണുപ്പിച്ചെടുക്കുക. ബദാം ഫ്ളെയ്ക്ക്സ് കൊണ്ട് അലങ്കരിച്ചു നന്നായി തണുപ്പിച്ചു വിളമ്പാം.