Kerala

രമേശ് ചെന്നിത്തല ഭാവി മുഖ്യമന്ത്രിയെന്ന് അവതാരകൻ; അത് കൊടും ചതിയായിപ്പോയെന്ന് മുഖ്യമന്ത്രി – chief minister pinarayi vijayan

രമേശ് ചെന്നിത്തലയെ ഭാവി മുഖ്യമന്ത്രിയെന്ന് വിശേഷിപ്പിച്ചതിൽ പരിഹസിച്ച് മുഖ്യമന്ത്രി. തിരുവനന്തപുരത്ത് രവി പിള്ളയെ നോർക്ക ആദരിക്കുന്ന ചടങ്ങിലായിരുന്നു പിണറായിയുടെ പരാമർശം ചിരിപടർത്തിയത്. രവി പിള്ളയെ ആദരിക്കുന്ന പരിപാടിയിൽ മുഖ്യമന്ത്രിയും മോഹൻലാലും രമേശ് ചെന്നിത്തലയുൾപ്പെടെയുള്ള പ്രമുഖർ പങ്കെടുത്തിരുന്നു.

പരിപാടിയിൽ പങ്കെടുക്കുന്ന പ്രമുഖർക്ക് സ്വാ​ഗതം പറയുന്നതിനിടയിലാണ് രമേശ് ചെന്നിത്തല അടുത്ത മുഖ്യമന്ത്രിയായി വരണമെന്നാണ് ആഗ്രഹമെന്ന് രാജ്മോഹ​ൻ ആശംസിച്ചത്. ഈ പരാമർശത്തോടായിരുന്നു മുഖ്യമന്ത്രിയുടെ പരിഹാസം കലർന്ന മറുപടിയുണ്ടായത്. സ്വാ​ഗത പ്രാസം​ഗികൻ രാഷ്ട്രീയം പറയില്ലെന്ന് പറഞ്ഞു. എന്നിട്ട് ഒരു പാർട്ടിക്കുള്ളിൽ വലിയ പ്രശ്നങ്ങളുണ്ടാക്കുന്ന കാര്യം പറഞ്ഞു. ചെന്നിത്തലയോട് ഈ ചതി ചെയ്യേണ്ടായിരുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു.

STORY HIGHLIGHT: chief minister pinarayi vijayan ridiculed ramesh chennithala