ഭൂമിയുടെ ഭ്രമണം അനുഭവിച്ചറിയാൻ താത്പര്യമുണ്ടോ? എങ്കിൽ ഇന്ത്യൻ ജ്യോതിശാസ്ത്രജ്ഞനായ ഡോര്‍ജെ ആങ് ചുക്ക് പകർത്തിയ ടൈം ലാപ്‌സ് വിഡീയോ കണ്ടുനോക്കൂ. ലഡാക്കിലെ ഭൂമിയുടെ ഭ്രമണം കാണാവുന്ന ഒരു ടൈം ലാപ്‌സ് വിഡീയോ പുറത്തുവിട്ടിരിക്കുകയാണ് ഡോര്‍ജെ ആങ് ചുക്ക്. ഹാന്‍ലെയിലെ ജ്യോതിശാസ്ത്ര നിരീക്ഷണാലയത്തില്‍ നിന്നാണ് ഈ ദൃശ്യങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്.ഭൂമിയുടെ ഭ്രമണം ദൃശ്യവല്‍ക്കരിക്കാനും മനസ്സിലാക്കാനും വിദ്യാര്‍ത്ഥികളെ സഹായിക്കുന്ന ഒരു ടൈം ലാപ്‌സ് വീഡിയോയ്ക്കുള്ള ചില അഭ്യര്‍ത്ഥനയാണ് ഈ പ്രോജക്റ്റിന്റെ പ്രചോദനമെന്ന് അദ്ദേഹം പറഞ്ഞു. പകലില്‍ നിന്ന് രാത്രിയിലേക്കും തിരിച്ചുമുള്ള മാറ്റം വെളിപ്പെടുത്തുന്ന 24 മണിക്കൂര്‍ പകര്‍ത്തുക എന്നതായിരുന്നു ലക്ഷ്യമെന്ന് ജോര്‍ജെ ആങ് ചുക്ക് പറയുന്നു.
‘നക്ഷത്രങ്ങൾ നിശ്ചലമായി നിൽക്കുന്നു, പക്ഷേ ഭൂമി ഒരിക്കലും അതിൻ്റെ ഭ്രമണം നിർത്തുന്നില്ല. എൻ്റെ ലക്ഷ്യം പകലിൽ നിന്ന് രാത്രിയിലേക്കും രാത്രിയിൽ നിന്ന് പകലിലേക്കുമുള്ള 24 മണിക്കൂറുകളും ടൈം ലാപായി പകർത്തുക ‘എന്നതായിരുന്നുവെന്ന് അടിക്കുറിപ്പോടെ ഡോർജെ ആങ് ചുക്ക് വീഡിയോ പങ്കുവെച്ചിട്ടുണ്ട്. സൂര്യോദയം മുതല്‍ സൂര്യാസ്തമയം വരെയുള്ള ഗ്രഹത്തിന്റെ ചലനവും വീഡിയോ ക്ലിപ്പില്‍ കാണാം.നിരവധി വെല്ലുവിളികളെ മറികടന്നാണ് ഈ ലക്ഷ്യം പൂർത്തീകരിക്കാനായത്. ബാറ്ററി തകരാറുകള്‍, ടൈമർ തകരാറുകള്‍ എന്നിവയുള്‍പ്പെടെയുള്ള നിരവധി പ്രതിസന്ധികൾ മറികടന്നാണ് ഭൂമിയുടെ ഭ്രമണത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയത്.
കഠിനമായ തണുപ്പുള്ള നാല് രാത്രികളിലായി നടത്തിയ അധ്വാനത്തിൻ്റെ ഫലമായാണ് അതിശയിപ്പിക്കുന്ന ഈ ദൃശ്യങ്ങൾ പകർത്താനായത്.ദൃശ്യങ്ങള്‍ പകര്‍ത്തുന്നതിലെ വെല്ലുവിളികളെ അതിജീവിച്ചെങ്കിലും പോസ്റ്റ്-പ്രോസസിങ് സമയത്ത് ആങ് ചൂക്ക് തടസങ്ങള്‍ നേരിട്ടു. ഫ്രെയിമിങ്ങിലെ പൊരുത്തക്കേടുകള്‍ ശ്രദ്ധാപൂര്‍വ്വം ക്രോപ്പ് ചെയ്യേണ്ടിവന്നു.പോസ്റ്റിന് താഴെ കമൻ്റ് ബോക്സിൽ നിരവധി പ്രതികരിച്ചത്. ഈ വീഡിയോ സ്കൂൾ വിദ്യാർത്ഥികളെ കാണിക്കണമെന്ന് ഒരു ഉപയോക്താവ് പ്രതികരിച്ചു. ഭൂമിശാസ്ത്ര പാഠത്തിലെ വാക്കുകൾ ജീവൻ പ്രാപിക്കുന്നത് കാണുന്നത് പോലെ മറ്റൊന്നില്ലെന്നും ഉപയോക്താവ് കുറിച്ചു. മനോഹരമായ പ്രകൃതി പ്രതിഭാസം കാണാൻ വളരെ സന്തോഷം, ട്രാക്കിംഗ് വളരെ എളുപ്പമാണ്, പ്രത്യേക ഉപകരണങ്ങളില്ലാതെ അത് വളരെ ബുദ്ധിമുട്ടായിരിക്കും. സമാനമായ ഒരു പ്രോജക്റ്റിൽ ലഡാക്കിലെ ചന്ദ്രപ്രകാശമുള്ള ആകാശം കാണാൻ ആഗ്രഹിക്കുന്നുവെന്നും മറ്റൊരാൾ കമൻ്റ് ചെയ്തു. ഇങ്ങനെ നിരവധി പ്രതികരണങ്ങളാണ് പോസ്റ്റിന് താഴെ വരുന്നത്.
STORY HIGHLIGHTS: This Time-lapse Video of Earth’s Day in Motion Captured in Ladakh