Kerala

സ്കൂളിൽ പോകാനിറങ്ങിയ കുട്ടിയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ചു ; ഇതര സംസ്ഥാന തൊഴിലാളി പിടിയിൽ – pocso case

അമ്പലപ്പുഴയിൽ പോക്സോ കേസിൽ ബീഹാർ സ്വദേശിയായ യുവാവ് പിടിയിൽ. അമ്പലപ്പുഴ ഏഴര പിടികയിൽ വാടകക്കു താമസിക്കുന്ന ബീഹാർ വെസ്റ്റ് ചമ്പാരൻ സ്വദേശി അജ്മൽ ആരീഫിനെയാണ് അമ്പലപ്പുഴ പോലീസ് അറസ്റ്റ് ചെയ്തത്. ജനുവരി 30ന് സ്കൂളിൽ പോകാൻ ഇറങ്ങിയ കുട്ടിയെ ഇയാൾ ഭീഷണിപ്പെടുത്തി റെയിൽവെ സ്റ്റേഷനു സമീപമുള്ള മുറിയിൽ എത്തിച്ച് പീഡിപ്പിച്ചതായാണ് കേസ്.

അമ്പലപ്പുഴ ഡിവൈഎസ്‍പി കെ. എൻ രാജേഷിന്റെ നിർദ്ദേശത്തെ തുടർന്ന് ഗ്രേഡ് സബ് ഇൻസ്പെകടർമാരായ നവാസ്, പ്രിൻസ് എസ്, സിവിൽ പോലിസ് ഓഫിസർമാരായ നൗഫൽ, വിഷ്ണു എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ അജ്മൽ ആരീഫിനെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാന്റ് ചെയ്തു.

STORY HIGHLIGHT: pocso case