Kozhikode

കുറ്റ്യാടി ചുരത്തിൽ കാറിന് തീപിടിച്ച സംഭവം ; ചികിത്സയിലായിരുന്നയാള്‍ മരിച്ചു – car caught fire

കുറ്റ്യാടി ചുരത്തിലുണ്ടായ അപകടത്തില്‍ പൊള്ളലേറ്റ് ചികിത്സയിലായിരുന്ന മധ്യവയസ്‌കന്‍ മരിച്ചു. കുറ്റ്യാടി കുണ്ടുതോട് സ്വദേശി പി.പി രാജന്‍ എന്ന ദാസന്‍ ആണ് മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വെച്ചാണ് മരണം സംഭവിച്ചത്. ജനുവരി 31നായിരുന്ന അപകടം ഉണ്ടായത്.

ചുരത്തിലെ മൂന്നാം വളവില്‍ വെച്ച് രാജന്‍ സഞ്ചരിച്ച കാറിന് തീപിടിക്കുകയായിരുന്നു. അപകടം കണ്ട നാട്ടുകാര്‍ ഉടന്‍ തന്നെ കാറിന്റെ ചില്ല് തകര്‍ത്ത് പൊള്ളലേറ്റ് കിടന്ന രാജനെ പുറത്തെടുക്കുകയായിരുന്നു. തൊട്ടില്‍പ്പാലത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് പ്രാഥമിക ചികിത്സ നല്‍കിയ ശേഷം ഗുരുതരാവസ്ഥയിലായതിനാല്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

STORY HIGHLIGHT: car caught fire