Kerala

നവീൻ ബാബുവിന്‍റെ മരണം: സിബിഐ അന്വേഷണം ആവശ്യപ്പെട്ടുളള കുടുംബത്തിന്‍റെ അപ്പീൽ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

കൊച്ചി: എഡിഎം നവീൻ ബാബുവിന്‍റെ മരണത്തിൽ സി ബി ഐ അന്വേഷണം ആവശ്യപ്പെട്ടുളള കുടുംബത്തിന്‍റെ അപ്പീൽ ഹർജി ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഇന്ന് വീണ്ടും പരിഗണിക്കും. സിംഗിൾ ബെഞ്ച് നേരത്തെ ആവശ്യം തളളിയിരുന്നു. ഇതോടെയാണ് നവിൻ ബാബുവിന്‍റെ കുടുംബം ഹൈക്കോടതി ഡിവിഷൻ ബെഞ്ച് അപ്പീൽ നൽകിയത്. കുടംബത്തിന്‍റെ സിബിഐ അന്വേഷണമെന്ന ആവശ്യത്തിൽ സർക്കാർ ഇന്ന് മറുപടി നൽകും. എഡിഎമ്മിനെ കൊന്നു കെട്ടിത്തൂക്കിയതാണോയെന്ന് സംശയമുണ്ടെന്നും സിപിഎം നേതാവ് പ്രതിയായ കേസിൽ സത്യം പുറത്തുവരണമെങ്കിൽ കേന്ദ്ര ഏജൻസിയുടെ അന്വേഷണം വേണമെന്നുമാണ് കുടുംബത്തിന്‍റെ ഹർജിയിലെ ആവശ്യം.