കൊച്ചി: മുനമ്പം ജുഡീഷ്യൽ കമ്മീഷന്‍റെ നിയമസാധുത ചോദ്യം ചെയ്ത് വഖഫ് സംരക്ഷണ വേദി സമർപ്പിച്ച ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. മുനമ്പത്തേത് വഖഫ് ഭൂമിയാണെന്ന് സിവിൽ കോടതി കണ്ടെത്തിയതല്ലേയെന്ന് സിംഗിൾ ബെഞ്ച് കഴിഞ്ഞ ദിവസം ചോദിച്ചിരുന്നു. വഖഫ് ട്രിബ്യൂണലിന്‍റെ പരിഗണനയിലും വിഷയം നിലനിൽക്കുന്നതിനാൽ ജുഡീഷ്യൽ കമ്മീഷന്‍റെ സാധുതയെന്താണ് എന്നാണ് കോടതി പ്രകടിപ്പിച്ച സംശയം. എന്നാൽ മുനമ്പം നിവാസികളുടെ ആശങ്ക പരിഹരിക്കുന്നതിനുളള വസ്തുതാ പരിശോധനയാണ് നടക്കുന്നതെന്നാണ് സർക്കാർ മറുപടി നൽകിയത്. ഹർജിയിൽ ഇന്നും വാദം തുടരും. ഇക്കാര്യത്തിൽ ഹൈക്കോടതിയുടെ തീർപ്പ് ഇന്നുണ്ടാകുമോയെന്നത് കണ്ടറിയണം.