Kerala

തൊണ്ടിമുതൽ കേസ്‌; ആന്‍റണി രാജുവിന് ഇന്ന് നിർണായകം; സ്പെഷൽ പ്രോസിക്യൂട്ടറെ നിയമിക്കണമെന്നാവശ്യപ്പെട്ടുളള ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

കൊച്ചി: മുൻ മന്ത്രി ആന്‍റണി രാജു പ്രതിയായ തൊണ്ടിമുതൽ കേസിൽ സ്പെഷൽ പ്രോസിക്യൂട്ടറെ നിയമിക്കണമെന്നാവശ്യപ്പെട്ടുളള ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. കേസിൽ വിചാരണ നടത്താൻ സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. ഈ സാഹചര്യത്തിൽ ഹൈക്കോടതി എന്ത് തീരുമാനമെടുക്കുമെന്നത് പ്രസക്തമാണ്. കേസിൽ നീതി പൂർവമായ വിചാരണ വേണമെങ്കിൽ സ്പെഷൽ പ്രോസിക്യൂട്ടർ വേണമെന്നാണ് സ്വകാര്യ ഹർജിയിലെ ആവശ്യം.