India

പുണെയിൽ ജിബിഎസ് ബാധിച്ചവരുടെ എണ്ണം 166 ആയി

മുംബൈ: പുണെയിൽ അപൂർവ നാഡീരോഗം ഗില്ലൻ ബാരി സിൻഡ്രോം (ജിബിഎസ്) ബാധിച്ചവരുടെ എണ്ണം 166 ആയി ഉയർന്നു. മലിനജലത്തിലെ ബാക്ടീരിയ ആണ് രോഗവ്യാപനത്തിനു കാരണമെന്ന് സൂചന ലഭിച്ചതായി അധികൃതർ അറിയിച്ചു. കാംപിലോബാക്ടർ ജെജുനി എന്ന ബാക്ടീരിയയുടെ അംശമാണ് കണ്ടെത്തിയത്. സംസ്ഥാനത്ത് രോഗം ബാധിച്ച് 5 പേരാണു മരിച്ചത്.