ന്യൂഡൽഹി: ചാറ്റ് ജിപിടി, ഡീപ്സീക് പോലെയുള്ള എഐ (നിർമിതബുദ്ധി) പ്ലാറ്റ്ഫോമുകൾ ഓഫിസ് കംപ്യൂട്ടറുകളിലും മറ്റു ഡിവൈസുകളിലും ഉപയോഗിക്കരുതെന്ന് കേന്ദ്ര ധനമന്ത്രാലയം ജീവനക്കാർക്കു നിർദേശം നൽകി. സർക്കാർ രേഖകളുടെയും വിവരങ്ങളുടെയും രഹസ്യസ്വഭാവം നഷ്ടപ്പെടാൻ ഇടയാകുമെന്ന് ഉത്തരവിൽ പറയുന്നു. ബജറ്റ് അവതരണത്തിനു 2 ദിവസം മുൻപാണ് ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്. സ്വകാര്യതയും രേഖകളുടെ രഹസ്യാത്മകതയും കണക്കിലെടുത്ത് ഓസ്ട്രേലിയ, ഇറ്റലി തുടങ്ങിയ രാജ്യങ്ങൾ ചൈനീസ് പ്ലാറ്റ്ഫോമായ ഡീപ്സീക് ഓഫിസ് കംപ്യൂട്ടറുകളിൽ ഉപയോഗിക്കുന്നതു വിലക്കിയിരുന്നു.