Tech

വാവെയ്‌യെ വിറപ്പിക്കാന്‍ സാംസങ്! 3 ഫോൾഡ് ഗാലക്‌സി ഫോണുകൾ വിപണിയിലേക്ക് എത്തുന്നു ?

സ്മാർട്ട് ഫോൺ രംഗത്ത് പുതിയ തരംഗം സൃഷ്ടിക്കാനൊരുങ്ങി സാംസങ്. ആഗോള തലത്തിൽ നെക്സ്റ്റ് ജനറഷേൻ ഫോണുകളായിട്ടാണ് പുതിയ ഫോൺ എത്തുന്നത്. മൂന്ന് ഫോൾഡുകൾ ഉള്ള പുതിയ ഫോണിന് ഗാലക്‌സി ജി ഫോൾഡ് എന്നായിരിക്കും പേരിടുകയെന്നാണ് സൂചന. ഫോണിനെ കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ലെങ്കിലും അടുത്തവർഷം ആദ്യം ഫോൺ വിപണിയിലെത്തുമെന്നാണ് റിപ്പോർട്ട്.

ഗാലക്സി ഫോൾഡ് എന്നായിരുന്നു ഈ ഫോണിന് കമ്പനി നൽകിയിരുന്ന താൽക്കാലിക പേര്. നേരത്തെ വാവെയ്‌യും 3 ഫോൾഡ് ഫോൺ പുറത്തിറക്കിയിരുന്നു. എന്നാൽ വാവെയ്‌യിൽ നിന്ന് വ്യത്യസ്തമായി സാംസങ്ങിന്റെ ട്രൈ-ഫോൾഡ് ഇരുവശത്തുനിന്നും മടക്കാൻ കഴിയും.

ഫോണിന് 12.4 ഇഞ്ച് ഡിസ്‌പ്ലേയായിരിക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. അണ്ടർ-ഡിസ്‌പ്ലേ ക്യാമറയായിരിക്കും പുതിയ 3 ഫോൾഡ് ഫോണിൽ ഉണ്ടാവുകയെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

അതേസമയം ഈ വർഷം ഗാലക്‌സി എസ് 25, ഗാലക്‌സി ഇസഡ് ഫോൾഡ് 7, ഗാലക്‌സി ഇസഡ് ഫ്ലിപ്പ് 7 എന്നീ ഫോണുകളും വിപണിയിലെത്താൻ തയ്യാറെടുക്കുകയാണ്.

സാംസങിന്റെ ട്രൈ-ഫോൾഡ് ഫോൾഡബിൾ ഫോണിന്റെ വില ഇതുവരെ പുറത്തുവിട്ടിട്ടില്ല. വാവെയ്‌യുടെ മേറ്റ് എക്‌സ്ടിയാണ് ആദ്യ ട്രൈ-ഫോൾഡ് ഫോൾഡബിൾ സ്മാർട്ട്‌ഫോൺ. 2,35,990 രൂപയാണ് നിലവിൽ ഇതിന്റെ വില. സാംസങിന്‍റെ ഗാലക്സി എസ്26 സിരീസായിരിക്കും ഗാലക്‌സി ജി ഫോൾഡിനൊപ്പം റിലീസ് ചെയ്യാൻ സാധ്യതതയുള്ള മറ്റൊരു ഫോൺ.