Celebrities

അമ്മ വേഷങ്ങളിൽ നിറഞ്ഞാടിയ ആളാണോ ഇത്!!! നടി രചിത മഹാലക്ഷ്മിയുടെ പുതിയ ചിത്രങ്ങൾ കണ്ട് ഞെട്ടി സോഷ്യൽ മീഡിയ| Actress Rachitha Mahalakshmi latest photos

അമ്മ വേഷങ്ങളിലൂടെ ഏറെ പരിചിതയായ നടിയാണ് രചിത മഹാലക്ഷ്മി

അമ്മ വേഷങ്ങളിലൂടെ ഏറെ പരിചിതയായ നടിയാണ് രചിത മഹാലക്ഷ്മി. പിരിവോ സന്തിപ്പോം സരവണ മീനാക്ഷി തുടങ്ങിയ സീരിയലുകളിലൂടെയാണ് പ്രേക്ഷകര്‍ക്ക് ഏറെ പരിചിതം. 2013 ല്‍ സൂര്യ ടിവിയില്‍ സംപ്രേക്ഷണം ചെയ്തിരുന്ന അവകാശികള്‍ എന്ന സീരിയലിലൂടെ മലയാളികള്‍ക്കും രചിത പരിചിതയാണ്. തമിഴ് സീരിയലുകള്‍ക്കൊപ്പം തെലുങ്കിലും കന്നടയിലും നടി സജീവമാണ്.

സീരിയലുകള്‍ക്ക് പുറമെ സിനിമകളിലും തന്റെ സാന്നിധ്യം അറിയിച്ച നടിയുടെ ഏറ്റവും പുതിയ ചിത്രമാണ് ഫയര്‍. പ്രഖ്യാപിച്ചിട്ട് വര്‍ഷങ്ങളായി എങ്കിലും ഇപ്പോള്‍ ഏറ്റവുമൊടുവില്‍ ഫയറിലെ ഒരു ഗാനം പുരത്ത് വന്നിട്ടുണ്ട്. ഇതുവരെ കാണാത്ത അത്രയും സെക്‌സി ആന്റ് ഹോട്ട് ലുക്കിലാണ് ഗാന രംഗത്ത് നടി എത്തുന്നത്. ഇത് തമിഴ് ആരാധകരെ അമ്പരപ്പിക്കുന്നതാണ്. എന്തെന്നാല്‍ ഇപ്പോള്‍ രചിത അമ്മ വേഷങ്ങളില്‍ സജീവമായ സീരിയല്‍ താരമാണ്.

താലി മനസ്സ് എന്ന സീരിയലില്‍ അമ്മ വേഷം ചെയ്ത് രചിത ഏറെ കൈയ്യടി നേടിയിരുന്നു. ഈ സീരിയല്‍ അവസാനിച്ചതിന് പിന്നാലെയാണ് ഇപ്പോള്‍ ഫയറിലെ ഗാന രംഗം പുറത്തുവരുന്നത്. പൊലീസ് റോളും, അമ്മ വേഷവും ഇത്തരം ഗ്ലാമര്‍ വേഷങ്ങളും ഒരുപോലെ കൈകാര്യം ചെയ്യുന്ന രചിതയെ പ്രശംസിച്ചുകൊണ്ട് ധാരാളം കമന്റുകള്‍ വരുന്നുണ്ട്. അതേ സമയം വിമര്‍ശനങ്ങളും ഉയരുന്നു.

contnet highlight: Actress Rachitha Mahalakshmi latest photos