Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Lifestyle Beauty Tips

പാദസംരക്ഷണം; വേനൽക്കാലത്ത് ചെരുപ്പോ ഷൂസോ നല്ലത്? | summer shoes or sandals

വേനൽക്കാലത്ത് പാദസംരക്ഷണത്തിന് എന്തൊക്കെ ശ്രദ്ധിക്കണം

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Feb 6, 2025, 11:10 am IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

അടിമുടി വിയർപ്പിൽ കുളിപ്പിക്കുന്ന വേനൽക്കാലമിങ്ങെത്തി. പലവിധത്തിലുള്ള ചർമ പ്രശ്നങ്ങൾ കൊണ്ട് ആളുകൾ ബുദ്ധിമുട്ടുന്ന സമയമാണിത്. പക്ഷേ മുഖത്തിന്റെയും ചർമത്തിന്റെയും ആരോഗ്യത്തിന് മുൻഗണന നൽകുമ്പോൾ പലരും മറന്നു പോകുന്നത് പാവം കാലുകളെയാണ്. വേനൽക്കാലത്ത് ഒരിത്തിരി കരുതൽ നൽകാൻ തയാറായാൽ കാണാനഴകുള്ള, വൃത്തിയുള്ള കാൽപാദങ്ങൾ ആർക്കും സ്വന്തമാക്കാം.

ചെരുപ്പുകളേക്കാൾ ഷൂസുകൾ ഇഷ്ടപ്പെടുന്നവർ വേനൽക്കാലത്ത് ഷൂസ് ധരിക്കുന്നതിൽ തെറ്റില്ല. പക്ഷേ ചില കാര്യങ്ങൾ ശ്രദ്ധിക്കണം. വൃത്തിയുള്ള സോക്സ് ധരിച്ചതിനു ശേഷം ഷൂ ധരിക്കാം. രാവിലെ ഓഫിസിലേക്ക് പുറപ്പെടുമ്പോൾ ധരിക്കുന്ന ഷൂസ് ചിലർ വൈകുന്നേരം വീട്ടിലെത്തുമ്പോൾ മാത്രമേ ഊരി മാറ്റാറുള്ളൂ.പക്ഷേ വേനൽക്കാലത്ത് ഈ ശീലം ഗുണത്തേക്കാളേറെ ദോഷമാണ് ചെയ്യുന്നത്. കാലിലെ വിയർപ്പ് സോക്സിൽ പറ്റിയുള്ള ദുർഗന്ധം ഒരു വശത്ത് പ്രശ്നങ്ങളുണ്ടാക്കുമ്പോൾ മറുവശത്ത് ചർമം ശ്വസിക്കാനാവാതെ പ്രയാസപ്പെടും. ഓഫിസിലെത്തിയാൽ ഷൂസ് കുറച്ചു സമയത്തേക്കെങ്കിലും അഴിച്ചു മാറ്റിയാൽ ഈ പ്രശ്നം ഒരു പരിധിവരെ പരിഹരിക്കാം. അപ്പോൾ ചർമത്തിന് ശ്വസിക്കാനുള്ള അവസരം ലഭിക്കുകയും വിയർപ്പു മൂലമുള്ള ദുർഗന്ധം കുറയുകയും ചെയ്യും. ഷൂസ് ധരിച്ചാലും ചെരുപ്പു ധരിച്ചാലും ഒരുപാട് ഇറുക്കമുള്ളതോ ഒരുപാട് അയഞ്ഞതോ അല്ലാതിരിക്കുവാൻ പ്രത്യേകം ശ്രദ്ധിക്കണം.

വിയർപ്പിന്റെ അസുഖമുണ്ടെന്നു പറഞ്ഞ് വേനൽക്കാലത്ത് കഠിന വ്യായാമങ്ങൾ ഒഴിവാക്കാം. നടപ്പ്, നീന്തൽ പോലുള്ള ലഘു വ്യായാമങ്ങളും കാലുകൾക്കുള്ള മറ്റു ചെറു വ്യായാമങ്ങളും ഉറപ്പായും ചെയ്യണം. കാലിലെ രക്തചംക്രമണം മെച്ചപ്പെടുത്താൻ ഈ ചെറുവ്യായാമങ്ങൾ സഹായിക്കും. വേനൽക്കാലത്ത് മടിപിടിച്ച് കുത്തിയിരിക്കാതെ അത്യാവശ്യമുള്ള ശാരീരിക ചലനങ്ങൾ ഉറപ്പു വരുത്തുന്നത് കാലിന്റെ സൗന്ദര്യത്തിനും ആരോഗ്യത്തിനും മാത്രമല്ല ഹൃദയാരോഗ്യത്തിനും നല്ലതാണ്.

ജോലിയുടെ ഭാഗമായി ദീർഘനേരം നിൽക്കുന്നവരും ഇരിക്കുന്നവരുമാണ് പലരും. വൈകിട്ട് കാലി‍ൽ നീർക്കെട്ടോടെയാകും പലരും മടങ്ങി വരുന്നത്. ഇത്തരം സാഹചര്യങ്ങളിൽ കാൽ മസിലുകളുടെ വേദനയും നീർക്കെട്ടും കുറയ്ക്കാൻ പത്തുമിനിറ്റ് തണുത്ത വെള്ളത്തിൽ കാൽ മുക്കിവയ്ക്കാം. കാലുകളുടെ ഭംഗി കൂട്ടാൻ ആഗ്രഹിക്കുന്നവർ തീർച്ചയായും ഉപയോഗിക്കേണ്ടത് ചൂടുവെള്ളമാണ്. കല്ലുപ്പും നാരങ്ങാനീരും വീര്യം കുറഞ്ഞ ഷാംപുവും അടങ്ങിയ മിശ്രിതം ചെറുചൂടവെള്ളത്തിൽ കലർത്തി പത്തു മിനിറ്റ് കാൽപാദങ്ങൾ മുക്കിവയ്ക്കണം ശേഷം പ്യൂമിക് സ്റ്റോൺ ഉപയോഗിച്ച് കാൽപാദങ്ങളിലെ മൃതകോശങ്ങളെ ഉരച്ചു കളയുകയും ബ്രഷ് ഉപയോഗിച്ച് നഖങ്ങളും വിരലുകൾക്കിടയിലുള്ള ഭാഗങ്ങളും വൃത്തിയാക്കുകയും വേണം. അതിനു ശേഷം സാധാരണ വെള്ളമുപയോഗിച്ച് കാൽ നന്നായി കഴുകി, ഉണങ്ങിയ തുണികൊണ്ട് വൃത്തിയായി തുടയ്ക്കണം. ശേഷം നല്ലൊരു മോയ്സചറൈസിങ് ക്രീം ഉപയോഗിച്ച് നന്നായി മസാജ് ചെയ്യാം.

വേനൽക്കാലം വന്നാൽ ചെരുപ്പിടണോ അതോ സോക്സും ഷൂവും ധരിക്കണോയെന്നൊക്കെയുള്ള ആശയക്കുഴപ്പം പലർക്കും ഉണ്ടാകാറുണ്ട്. കാൽപാദങ്ങൾ പുറത്തു കാണുന്ന രീതിയിലുള്ള ചെരിപ്പു ധരിച്ചാൽ നേരിട്ട് സൂര്യരശ്മികൾ കാലിൽ പതിക്കാനിടയുള്ളതിനാൽ വെയിലേറ്റ് കരുവാളിക്കാൻ സാധ്യതയുണ്ട്. അത്തരം സാഹചര്യങ്ങളിൽ, നിറയെ വള്ളികളുള്ള ചെരുപ്പ് തിരഞ്ഞെടുക്കാം. പാദ ചർമത്തിന് ശ്വസിക്കാൻ അവസരം ലഭിക്കും, വെയിൽ നേരിട്ട് കാൽപാദങ്ങളിൽ പതിക്കുന്നത് തടയാനും സാധിക്കും. ചിലർക്ക് വേനൽക്കാലത്ത് കൈപ്പത്തിയും കാൽപാദങ്ങളും അമിതമായി വിയർക്കാറുണ്ട്. അപ്പോൾ, സാധാരണ പാദരക്ഷകൾ ധരിക്കുമ്പോൾ വിയർപ്പു കൊണ്ട് ചെരുപ്പ് കാലിൽ നിന്ന് ഊരിപ്പോകാനുള്ള സാധ്യതയുണ്ട്. പിന്നിൽ ബെൽറ്റുള്ള തരം ചെരിപ്പു ധരിച്ചാൽ ഈ പ്രശ്നവും ലളിതമായി പരിഹരിക്കാം.

പകലോ രാത്രിയോ ആകട്ടെ, പുറത്തു പോയി വന്നാലുടൻ കാലുകൾ നന്നായി കഴുകി വൃത്തിയാക്കി മൊയ്സചറൈസിങ് ക്രീം പുരട്ടാം. കൂടുതൽ വരണ്ട ചർമമുള്ളവർ രാത്രി ഉറങ്ങും മുൻപ് മോയിസ്ചറൈസിങ് ക്രീമോ കറ്റാർ വാഴ ജെല്ലോ പുരട്ടിയ ശേഷം സോക്സ് ധരിക്കാം. രാത്രിയിൽ ചർമം കൂടുതൽ വരളുന്നത് ഒഴിവാക്കാൻ ഈ മാർഗം സഹായിക്കും. വേനൽക്കാലത്ത് ശരീരത്തിലെ വിയർപ്പിലൂടെ ധാരാളം ജലാംശം നഷ്ടപ്പെടുന്നതിനാൽ വെള്ളം നന്നായി കുടിക്കാൻ ശ്രദ്ധിക്കണം.

അരിപ്പൊടി, പഞ്ചസാര, കാപ്പിപ്പൊടി മുതലായവ പാൽ, തൈര്, തേൻ എന്നിവയുമായി യോജിപ്പിച്ച് കാൽപാദങ്ങളിൽ പുരട്ടി നന്നായി മസാജ് ചെയ്യുന്നത് മൃതകോശങ്ങളെ അകറ്റി കാലുകൾ മൃദുലമാകാൻ സഹായിക്കും. ആഴ്ചയിലൊരിക്കലോ രണ്ടാഴ്ചയിലൊരിക്കലോ ഇങ്ങനെ ചെയ്യുന്നത് ചർമത്തിന് ഉണർവേകാനും മൃതകോശങ്ങളെ അകറ്റാനും സഹായിക്കും.

ReadAlso:

പെർഫ്യൂമിന്റെ സുഗന്ധം ദിവസം മുഴുവൻ നിലനിൽക്കാൻ……

ഐബ്രോ പെൻസിൽ തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ…

ചർമ്മം തിളങ്ങാൻ വിലകൂടിയ ക്രീമുകൾ വേണ്ട!! തിളക്കമുള്ള ചർമ്മത്തിനായി കഴിക്കാം ഈ പഴങ്ങൾ!!

മുഖത്തിലെ അനാവശ്യ രോമങ്ങൾക്ക് പ്രകൃതിദത്ത പരിഹാരം; 5 മാജിക്കൽ ഉബ്ടാൻ റെസിപ്പികൾ

നെയിൽപോളിഷ് റിമൂവർ വാങ്ങുന്നത് ഇനി മറന്നേക്കൂ

കാലുകളും ചെരുപ്പ്, ഷൂ, സോക്സ് എന്നിവയും എല്ലാദിവസവും വൃത്തിയാക്കിയാൽത്തന്നെ ഒരുവിധത്തിൽപ്പെട്ട അണുബാധകളൊന്നും കാൽപാദങ്ങളെ അലട്ടില്ല. സോക്സുകൾ ഒരു തവണത്തെ ഉപയോഗം കഴിഞ്ഞാൽ കഴുകിയുണക്കാൻ ശ്രദ്ധിക്കണം. ചെരുപ്പിലെയും ഷൂസിലെയും പൊടി വൃത്തിയായി കഴുകിക്കളയുകയോ തുടച്ചു കളയുകയോ ചെയ്യാൻ മറക്കരുത്. കാൽപാദത്തിൽ കുമിളകളോ മുറിവുകളോ ഉണ്ടായാൽ സ്വയം ചികിൽസിക്കാൻ നിൽക്കാതെ എത്രയും വേഗം ചർമരോഗവിദഗ്ധരുടെ സേവനം തേടാൻ മടിക്കരുത്.

content highlight: summer shoes or sandals

Tags: summer shoes or sandalsanweshanm.comhoem3

Latest News

കൂട്ടുകാരെ മെസേജ് അയച്ച് താന്‍ മരിക്കാന്‍ പോകുകയാണെന്ന് അറിയിച്ചശേഷം 18കാരന്‍ തൂങ്ങിമരിച്ചു | 18 year old man killed himself in koodal

ആന്‍സി സോജന് ദേശീയ റെക്കോര്‍ഡ്; 6.88 മീറ്റര്‍ ചാടി ലോങ് ജംപിൽ ചരിത്രം കുറിച്ചു

കോതമംഗലത്ത് റേഡിയോ കോളര്‍ ഘടിപ്പിച്ച് ചികിത്സ നല്‍കി വനത്തിലയച്ച കാട്ടാന ചരിഞ്ഞു

ഭർതൃപീഡനം; ആറ്റുകാലിൽ യുവതി ജീവനൊടുക്കി, ഭർത്താവ് പൊലീസ് കസ്റ്റഡിയിൽ: അറസ്റ്റിന് സാധ്യത

‘ബിജെപിക്ക് ഒരു പരീക്ഷയും മര്യാദയ്ക്ക് നടത്താൻ അറിയില്ല’; അധ്യാപക പരീക്ഷ ചോദ്യപേപ്പർ ചോർച്ചയിൽ രൂക്ഷ വിമർശനവുമായി കോക്റോച്ച് ജനതാ പാർട്ടി | cjp against bjp on teachers exam question papper leak

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies