Food

കുട്ടികൾക്ക് നൽകാൻ ജാം ഇനി വീട്ടിലുണ്ടാക്കാം; സ്ട്രോബറി ജാം റെസിപ്പി നോക്കാം

കുട്ടികളുടെ പ്രിയപ്പെട്ട ഭക്ഷണങ്ങളിൽ ഒന്നാണ് ജാം അല്ലെ? ഇനി ജാം കടയിൽ നിന്നും വാങ്ങിക്കേണ്ട. കിടിലൻ സ്വാദിൽ വീട്ടിലുണ്ടാക്കാം. സ്ട്രോബറി ജാം റെസിപ്പി നോക്കിയാലോ?

ആവശ്യമായ ചേരുവകൾ

  • സ്ട്രോബെറി : 750 ഗ്രാം തൊലികളഞ്ഞ് അരിഞ്ഞത്
  • പഞ്ചസാര : 1 കപ്പ് 250 ഗ്രാം
  • നാരങ്ങ നീര് : 1 ടീസ്പൂൺ

തയ്യാറാക്കുന്ന വിധം

ആദ്യം തന്നെ ഒരു വലിയ പാത്രത്തിൽ തൊലികളഞ്ഞ് അരിഞ്ഞുവെച്ച 750 ഗ്രാം സ്ട്രോബെറിയും 1 കപ്പ് പഞ്ചസാരയും എടുക്കുക. അതിലേക്ക് 3 കപ്പ് (750 ഗ്രാം) പഞ്ചസാര ചേർക്കുക. തീ നന്നായി കുറച്ചതിന്‌ ശേഷം പഞ്ചസാര അലിഞ്ഞുപോകുന്നതുവരെ നന്നായി ഇളക്കുക. പഞ്ചസാര ക്രിസ്റ്റലൈസ് ചെയ്യുന്നത് തടയാൻ 1 ടീസ്പൂൺ നാരങ്ങ നീര് ചേർക്കാവുന്നതാണ്. സ്ട്രോബെറിയും പഞ്ചസാരയും നന്നായി ഇളക്കി 5 മിനിറ്റ് തിളപ്പിക്കുക.

ഒരു 10 മിനിറ്റ് അല്ലെങ്കിൽ സ്ട്രോബെറി മൃദുവാകുന്നത് വരെ തിളപ്പിക്കുക. സ്ട്രോബെറി നന്നായി മാഷ് ചെയ്യുക. മിശ്രിതം കട്ടിയാകുന്നതുവരെ ഇടത്തരം തീയിൽ വേവിക്കുക. ശേഷം തണുത്തതിനു ശേഷം ജാം ഒരു ഗ്ലാസ് പാത്രത്തിലേക്ക് മാറ്റുക. ഇനി എപ്പോൾ വേണമെകിലും ബ്രെഡിനൊപ്പമോ ചപ്പാത്തിയുടെ കൂടെയോ വീട്ടിലുണ്ടാക്കിയ ഈ സ്വാദിഷ്ടമായ ജാം കഴിക്കാവുന്നതാണ്.