ഈ മുട്ട കട്‌ലറ്റ് ഒന്ന് ട്രൈ ചെയ്യൂ, കുട്ടികൾക്കും മുതിർന്നവർക്കും ഇത് ഒരുപോലെ ഇഷ്ടമാകും. ഇത് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കിയാലോ?
ആവശ്യമായ ചേരുവകള്‍
മുട്ട – 5 എണ്ണം പുഴുങ്ങി ചിരണ്ടിയെടുത്തത്
സവാള – 2
പച്ചമുളക് -2
കറിവേപ്പില
മുളകുപൊടി – 1 ടീസ്പൂണ്‍
മഞ്ഞള്‍പൊടി – അര ടീസ്പൂണ്‍
ഗരംമസാലപ്പൊടി – കാല്‍ ടീസ്പൂണ്‍
മല്ലിപ്പൊടി – കാല്‍ ടീസ്പൂണ്‍
ഉരുളക്കിഴങ്ങ് പുഴുങ്ങിയത് – 2
നാരങ്ങാനീര് – 1 ടീസ്പൂണ്‍
പെരുംജീരകം
ഉപ്പ് – പാകത്തിന്
റൊട്ടിപ്പൊടി
എണ്ണ – വറുക്കാന്‍ ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ചട്ടിയില്‍ അല്‍പം എണ്ണയൊഴിച്ച് സവാള വഴറ്റുക. ചുവന്ന് വരുമ്പോള്‍ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ചേര്‍ത്തു വഴറ്റി പച്ചമണം മാറുമ്പോള്‍ പച്ചമുളകും കറിവേപ്പിലയും ചേര്‍ക്കണം. മുളകുപൊടി മഞ്ഞള്‍പ്പൊടി, ഗരംമസാല, മല്ലിപ്പൊടി, പെരുംജീരകം, പൊടിച്ചത് എന്നിവ ചേര്‍ത്ത് ചെറിയ തീയില്‍ വഴറ്റുക.
ഉരുളക്കിഴങ്ങ് ഉടച്ചതും രണ്ടു ടേബിള്‍ സ്പൂണ്‍ ചൂടുവെള്ളവും ചേര്‍ത്ത് നന്നായി യോജിപ്പിച്ച് നാരങ്ങാനീരുമൊഴിച്ച് അടച്ചു വേവിക്കണം. അതുകഴിഞ്ഞ് ചിരകിയെടുത്ത മുട്ട കിഴങ്ങു മിശ്രിതത്തില്‍ ചേര്‍ത്തു യോജിപ്പിക്കുക. ചൂടാറുമ്പോള്‍ കട്‌ലറ്റ് രൂപത്തിലാക്കണം. മുട്ട അടിച്ചെടുത്തശേഷം തയ്യാറാക്കിയ കട്‌ലറ്റ് മുട്ട മിശ്രിതത്തില്‍ മുക്കി റൊട്ടിപ്പൊടിയില്‍ ഉരുട്ടിയെടുത്ത് എണ്ണയില്‍ തീകുറച്ച് വറുത്തുകോരാം.