Food

ദഹനം എളുപ്പമാകാന്‍ ഒരു വെറൈറ്റി ഡ്രിങ്ക് ആയാലോ?

ഭക്ഷണം കഴിച്ച് ദഹനം എളുപ്പമാകാന്‍ ഒരു വെറൈറ്റി ഡ്രിങ്ക് ആയാലോ? നല്ല കിടിലന്‍ രുചിയില്‍ ഒരു മിന്റ് ലൈം തയ്യാറാക്കാം.

ആവശ്യമായ ചേരുവകള്‍

  • ചെറുനാരങ്ങ – രണ്ടെണ്ണം
  • പുതിനയില – എട്ട് എണ്ണം
  • വെള്ളം – ഒരു കപ്പ്
  • ഐസ് ക്യൂബ് – ഒരു പിടി
  • പഞ്ചസാര – രണ്ടു ടേബിള്‍ സ്പൂണ്‍

തയാറാക്കുന്ന വിധം

ചെറുനാരങ്ങാനീര് എടുത്തു മിക്‌സിയുടെ ജാറില്‍ ഒഴിച്ച് അതില്‍ വെള്ളം പഞ്ചസാര എന്നിവ ചേര്‍ത്ത് അടിച്ചെടുക്കുക. പിന്നെ പുതിന ഇലയും ഐസ്‌ക്യൂബും ഇട്ട് ഒന്നുകൂടി കറക്കി യെടുക്കുക. ഇത് അരിച്ചെടുത്ത് ഒരു ഗ്ലാസില്‍ പകര്‍ന്ന് ഉപയോഗിക്കാം.