Kerala

മുക്കത്ത് ഹോട്ടൽ ജീവനക്കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസ്; ഒളിവിൽ പോയ രണ്ട് പ്രതികളും കീഴടങ്ങി | mukkam hotel case

ഒന്നാം പ്രതിയും ഹോട്ടല്‍ ഉടമയുമായ ദേവദാസിനെ ഇന്നലെ മുക്കം പോലീസ് പിടികൂടിയിരുന്നു

കോഴിക്കോട്: മുക്കത്ത് ഹോട്ടൽ ജീവനക്കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ ഒളിവിൽ പോയ രണ്ട് പ്രതികളും കീഴടങ്ങി. ഹോട്ടൽ ജീവനക്കാരായ റിയാസ്, സുരേഷ് എന്നിവരാണ് താമരശ്ശേരി കോടതിയിൽ കീഴടങ്ങിയത്.

കേസിലെ ഒന്നാം പ്രതിയും ഹോട്ടല്‍ ഉടമയുമായ ദേവദാസിനെ ഇന്നലെ മുക്കം പോലീസ് പിടികൂടിയിരുന്നു. പോലീസിനെ കബളിപ്പിച്ച് രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ കുന്ദംകുളത്തുവെച്ചാണ് ഇയാളെ പിടികൂടിയത്. ഇയാളെ പെണ്‍കുട്ടി താമസിച്ചിരുന്ന വീട്ടില്‍ എത്തിച്ച് തെളിവെടുത്ത ശേഷം കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തിരുന്നു .

ഇതിന് പിന്നാലെയാണ് ഒളിവില്‍ കഴിയുകയായിരുന്ന കൂട്ടുപ്രതികളായ റിയാസും സുരേഷും കീഴടങ്ങിയത്. പീഡന ശ്രമത്തിനിടെ രക്ഷപ്പെടാനായി വീടിന് മുകളില്‍ നിന്നും താഴേക്ക് ചാടി പരിക്കേറ്റ പെണ്‍കുട്ടി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. പെണ്‍കുട്ടിയുടെ ഇടുപ്പെല്ലിന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.