Kerala

കേരള പോലീസ് ഫുട്‌ബോള്‍ ടീമിന് 40 വയസ്: സൂവര്‍ണ്ണ സ്മരണകള്‍ ആഘോഷിക്കാന്‍ അവര്‍ വരുന്നു; ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തില്‍; പത്മശ്രീ ഡോ. ഐ.എം വിജയനെ ആദരിക്കുന്നു

കേരള പോലീസ് ഫുട്‌ബോള്‍ ടീം രൂപീകൃതമായിട്ട് നാലു പതിറ്റാണ്ടു പിന്നിടുകയാണ്.
അതിന്റെ സുവര്‍ണ്ണ സ്മരണകള്‍ ആഘോഷിക്കാന്‍ അവര്‍ ഒത്തു കൂടുകയാണ്. വരുന്ന ഞായറാഴ്ച തിരുവനന്തപുരം പോലീസ് സ്‌റ്റേഡിയമായ ചന്ദ്രശേകരന്‍ നായര്‍ സ്‌റ്റേഡിയത്തില്‍. വൈകിട്ട് നാല് മണിക്ക്.

1984 ല്‍ ഡി.ജി.പി എം.കെ ജോസഫും, ഡി.ഐ.ജി പി ഗോപിനാഥുമാണ് ഇതിനു നേതൃത്വം നല്‍കുകയും മികവുറ്റ സംവിധാനങ്ങള്‍ ഒരുക്കുകയും ചെയ്തത്. രാജ്യത്തെ മികച്ച ടീമുകളിലൊന്നായി കേരള പോലീസ് ഫുട്‌ബോള്‍ ടീം വളര്‍ന്നു. 90, 91 വര്‍ഷങ്ങളില്‍ കേരള പോലീസ് ടീം ഫെഡറേഷന്‍ കപ്പ് ചാമ്പ്യന്‍മാരായി. ഫെഡറേഷന്‍ കപ്പ് കരസ്ഥമാക്കിയ സംസ്ഥാനത്തെ ഏക ടീം ആണ് കേരള പോലീസ്.

92ലും, 93 ലും സന്തോഷ് ട്രോഫിയും കേരളത്തിനു ലഭിക്കുകയുണ്ടായി. ഇതിന്റെ പിന്നിലും നിര്‍ണ്ണായക ശക്തികളാകുവാന്‍ കേരള പോലീസ് ടീമിലെ അംഗങ്ങള്‍ക്ക് സാധിച്ചു. 1986 ല്‍ മാമന്‍മാപ്പിള ട്രോഫി ചാമ്പ്യന്‍മാരായി ടീമിന്റെ ജൈത്രയാത്ര ആരംഭിച്ചു. DCM ട്രോഫിയുടെ ഫൈനലില്‍ എത്തിയ ഏക ടീം ഇന്ത്യയെ
പ്രതിനിധീകരിച്ച് Asian Club Championship കളിച്ച കേരളത്തിലെ ഏക ടീം ഇങ്ങനെ മികവാര്‍ന്ന അനേകം നേട്ടങ്ങള്‍ കേരള പോലീസ് ഫുട്‌ബോള്‍ ടീമിന്

അവകാശപ്പെടാനുണ്ട്. Dubai Shopping Festival നോട് അനുബന്ധിച്ച് Dubai ഗവണ്‍മെന്റിന്റെ ക്ഷണം സ്വീകരിച്ച് Dubaiല്‍ ടൂര്‍ണ്ണമെന്റില്‍ പങ്കെടുത്ത് റണ്ണര്‍ അപ്പ് ആവുകയും ചെയ്ത ടീമാണ് കേരള പോലീസ് ടീം. നിരവധി തവണ കേരള പോലീസ് ടീം All India Police Games ചാമ്പ്യന്‍മാരായിട്ടുണ്ട്. അതുപോലെ അനവധി തവണ കേരള സ്റ്റേറ്റ് ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പ് ഉള്‍പ്പെടെ രാജ്യത്തെ മേജര്‍ ടൂര്‍ണ്ണമെന്റുകളായ ഡ്യൂറന്‍ഡ് കപ്പ്, റോവേഴ്‌സ് കപ്പ്, ഫോര്‍ഡ് കപ്പ്, നാഗ്ജി ട്രോഫി, ശ്രീനാരായണ ട്രോഫി

തുടങ്ങി നിരവധി ടൂര്‍ണ്ണമെന്റുകളില്‍ കേരള പോലീസ് ഫുട്‌ബോള്‍ ടീമിന്റെ മുദ്ര പതിപ്പിച്ചിട്ടുളളതാണ്. കോച്ച് എ.എം ശ്രിധരന്‍, മാനേജര്‍ കരീം എന്നിവര്‍ ഈ വിജയത്തിന്റെ പ്രഥമ ശില്‍പ്പിള്ളാണ്. കോച്ചുമാരായ ടി.കെ ചാത്തുണ്ണി, ടി. എ ജാഫര്‍ എന്നിവരുടെ പരിശീലനവും ടീമിന് മുതല്‍ക്കൂട്ടായി.

വി. പി സത്യന്‍, യു. ഷറഫലി, സി.വി പാപ്പച്ചന്‍, ഐ.എം വിജയന്‍, പി.പി തോബിയാസ്, കെ.ടിചാക്കോ, കുരികേശ് മാത്യൂ, പി.ടി മെഹറൂബ്, കെ.എ അന്‍സണ്‍, സി.ജാബീര്‍, സി.വി ശശി തുടങ്ങി നിരവധി പ്രതിഭാധനര്‍ അണി നിരന്ന കേരള പോലീസ് ഫുട്‌ബോള്‍ ടീം നാടിനാകെ അഭിമാനമായി തീര്‍ന്നും ഒരു മികച്ച ഫുട്‌ബോള്‍ ടീം അതിലൂടെ ജനങ്ങളുടെ മനം നേടണം അതായിരുന്നു ഉല്‍പതിഷ്ണുക്കളായ എം.കെ ജോസഫിന്റെയും, ടി.പി ഗോപി നാഥിന്റെയും ലക്ഷ്യം.

അത് സാര്‍ത്ഥകമായി. 40 വര്‍ഷം പിന്നിട്ട് ആ സൂവര്‍ണ്ണസ്മരണകള്‍ ചരിത്രങ്ങളായി കുറേപേര്‍ വേര്‍പിരിഞ്ഞു. കാലം പിന്നിട്ടപ്പോള്‍ ഒപ്പം ഒന്നായി നടന്നവര്‍ ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തില്‍ വീണ്ടും ഒത്തു ചേരുന്നു. പത്മശ്രീഡോ. ഐ.എം വിജയനേയും, മുന്‍ പരിശീലകരായ എ.എം. ശ്രീധരന്‍, ഗബ്രിയേല്‍ ജോസഫ്, മുന്‍ മാനേജര്‍ ഡി. വിജയന്‍ അന്നത്തെ ടീം സഹായി ആയിരുന്ന സാബു തുടങ്ങിയവരെ ചടങ്ങില്‍ ആദരിക്കും.

ചടങ്ങില്‍ പ്രഗല്‍ഭ ഫുട്‌ബോള്‍ കളിക്കാരനും മുന്‍ ഇന്റര്‍നാഷണല്‍ താരവുമായ സേവിയര്‍ പയസ്, പ്രശസ്ത സ്‌പോര്‍ട്‌സ് ലേഖകനായ രവി മേനോന്‍ എന്നിവരും പങ്കെടുക്കും. കേരള പോലീസില്‍ തന്നെ വോളീബോള്‍, ബാസ്‌ക്കറ്റ്‌ബോള്‍ അത്‌ലറ്റിക്‌സ് ടീമുകളെ പ്രതിനിധീകരിച്ച് ഇന്റര്‍ നാഷണല്‍ താരങ്ങളായ അബ്ദുള്‍ റസാഖ്, അന്‍വിന്‍ ജെ. ആന്റണി, പി.വി വില്‍സന്‍ എന്നിവരും പങ്കെടുക്കുന്നു. ചടങ്ങിനു ശേഷം ദേശീയ അന്തര്‍ദേശീയ കളിക്കാരും കേരള പോലീസും തമ്മിലുളള ഒരു പ്രദര്‍ശന മത്സരം ഉണ്ടായിരിക്കുന്നതാണ്.

പരിപാടിയുടെ സ്വാഗത സംഘം ചെയര്‍മാനും കണ്‍വീനറും പി.പി. തോബിയാസ്, കെ.ടി ചാക്കോ എന്നിവരാണ്. ചടങ്ങില്‍ വിശിഷ്ടാതിഥികളായി മന്ത്രി ശിവന്‍കുട്ടിയും ഇന്റലിജന്‍സ് ഐ.ജി സ്പര്‍ജന്‍ കുമാറും പങ്കെടുക്കും.

CONTENT HIGH LIGHTS; Kerala Police Football Team turns 40: They come to celebrate golden memories; at the Chandrasekaran Nair Stadium; Padma Shri Dr. Honoring IM Vijayan