Kerala

ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടതോടെ ചികിത്സ തേടി; പുറത്തറിഞ്ഞ് ഞെട്ടിക്കുന്ന പീഡന വിവരം; 7 വയസുകാരിയെ പീഡിപ്പിച്ച അച്ഛൻ അറസ്റ്റിൽ | father arrested pocso case

ഇയാൾ 2023 മുതൽ രാത്രി ഉറങ്ങുന്ന സമയത്ത് കുട്ടിയെ ഉപദ്രവിച്ചിരുന്നുവെന്നാണ് പരാതി

പാലക്കാട്: 7 വയസുകാരിയെ പീഡിപ്പിച്ച കേസിൽ അച്ഛൻ അറസ്റ്റിൽ. പാലക്കാട് അട്ടപ്പാടിയിൽ ആണ് സംഭവം. ഇയാൾ 2023 മുതൽ രാത്രി ഉറങ്ങുന്ന സമയത്ത് കുട്ടിയെ ഉപദ്രവിച്ചിരുന്നുവെന്നാണ് പരാതി.

ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ട കുട്ടിയെ ആശുപത്രിയിൽ എത്തിച്ചപ്പോഴാണ് പീഡന വിവരം അറിയുന്നത്. കോട്ടത്തറ ആശുപത്രിയിൽ നിന്ന് അറിയിച്ചതിനെ തുടർന്ന് പൊലീസ് അന്വേഷണം നടത്തിയ ശേഷമാണ് അച്ഛനെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ പിന്നീട് റിമാൻ്റ് ചെയ്തു.

Latest News