കുടുംബ പ്രേക്ഷകരുടെ പ്രിയങ്കരിയാണ് അനുമോൾ. ടെലിവിഷൻ താരമായ അനുമോൾ ജനപ്രീതി നേടുന്നത് സ്റ്റാർ മാജിക്കിലൂടെയാണ്. സോഷ്യൽ മീഡിയയിലും ശ്രദ്ധേയ സാന്നിധ്യമാണ് താരം. അനുമോൾ പങ്കുവെക്കുന്ന വിശേഷങ്ങളെല്ലാം വളരെ വേഗത്തിലാണ് വൈറലാകാറുള്ളത്.
‘സ്റ്റാർ മാജിക്’ പ്രോഗ്രാമിൽ ടെലിവിഷൻ താരം തങ്കച്ചനുമായുള്ള കോമ്പോയും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. പിന്നാലെ തങ്കച്ചനും അനുവും തമ്മിൽ പ്രണയത്തിലാണ് എന്ന രീതിയിലും വാർത്തകൾ പ്രചരിച്ചു. എന്നാൽ ഇത്തരം വാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ രൂക്ഷവിമർശനവുമായി രംഗത്തെത്തിയിരിക്കുകയാണ് അനുമോൾ. മൂവി വേൾഡ് മീഡിയക്കു നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.
”ഇത്തരം വാർത്തകൾ പ്രചരിപ്പിക്കുന്നവരോട് നിങ്ങൾക്ക് നാണമില്ലേ? എന്നാണ് എനിക്കു ചോദിക്കാനുള്ളത്. ഇതൊക്കെ കേട്ടാൽ എനിക്ക് ഒന്നും തോന്നാറില്ല. എന്നാൽ തങ്കച്ചൻ ചേട്ടൻ അങ്ങനെയല്ല. ചേട്ടന് ഇതൊക്കെ കേൾക്കുമ്പോൾ നല്ല വിഷമം ഉണ്ട്. അദ്ദേഹത്തിന്റെ കല്യാണമൊക്കെ ഉറപ്പിച്ചു വെച്ചിരിക്കുന്നതാണ്”, അനുമോൾ പറഞ്ഞു.
തങ്കച്ചനുമായിട്ട് ഉള്ള ബന്ധം എത്തരത്തിൽ ഉള്ളതാണെന്ന് മുൻപും അനുമോൾ വ്യക്തമാക്കിയിട്ടുള്ളതാണ്. തങ്കച്ചന് താൻ എപ്പോഴും ഒരു അനുജത്തിയാണെന്നും തനിക്ക് തങ്കച്ചൻ മൂത്ത ചേട്ടനാണെന്നുമാണ് അനു പറഞ്ഞിട്ടുള്ളത്. പ്രോഗ്രാമിന് വേണ്ടിയിട്ടാണ് തങ്ങൾ പെയർ ആയി അഭിനയിക്കുന്നതെന്നും താരം വ്യക്തമാക്കിയിരുന്നു.
സ്റ്റാര്‍ മാജിക് എന്ന പരിപാടിയിലൂടെ ശ്രദ്ധിക്കപ്പെട്ട മറ്റൊരു താരമാണ് തങ്കച്ചന്‍ വിധുര. സ്‌കൂള്‍ കാലഘട്ടം മുതലേ തന്നെ മിമിക്രിയിലും മ്യൂസിക് ട്രൂപ്പുകളിലും സജീവമായിരുന്നു താരം. പരോള്‍, കുട്ടനാടന്‍ ബ്ലോഗ് തുടങ്ങിയവയാണ് തങ്കച്ചൻ അഭിനയിച്ച പ്രധാന സിനിമകള്‍.
content highlight:anumol-openly-opposes-the-stories-with-thankachan