India

വ്യോമസേനയുടെ യുദ്ധവിമാനം തകർന്നുവീണു; അപകടം പരിശീലന പറക്കലിനിടെ | air force plane crashes during training flight

സാങ്കേതിക തകരാറ് മൂലമാണ് അപകടം സംഭവിച്ചതെന്നാണ് വിവരം

ഭോപ്പാൽ: പരിശീലനപറക്കലിനിടെ വ്യോമസേന വിമാനം തകർന്നു വീണു. ഇന്ത്യൻ വ്യോമസേനയുടെ മിറാഷ് 2000 യുദ്ധവിമാനം ആണ് തകർന്ന് വീണത്. അപകടം സംഭവിക്കുന്നതിന് മുൻപ് തന്നെ രണ്ട് പൈല​റ്റുമാരെ സുരക്ഷിതമായി മാ​റ്റിയെന്നും ആർക്കും പരിക്കേ​റ്റിട്ടില്ലെന്നുമാണ് റിപ്പോർട്ട്. സാങ്കേതിക തകരാറ് മൂലമാണ് അപകടം സംഭവിച്ചതെന്നാണ് വിവരം.

അപകടത്തിന് പിന്നിലെ യഥാർത്ഥ കാരണം പരിശോധിക്കാനായി വ്യോമസേന ഉത്തരവിട്ടിട്ടുണ്ട്. ഇന്ത്യൻ വ്യോമസേന നടത്തിയ നിർണായക ഓപ്പറേഷനുകളുടെ ഭാഗമായ യുദ്ധവിമാനമാണ് മിറാഷ് 2000. 2019ലെ ബാലകോട്ട് വ്യോമാക്രമണത്തിലും മിറാഷ് 2000 ഉപയോഗിച്ചിരുന്നു. തകർന്ന വിമാനത്തിന്റെ ദൃശ്യങ്ങളും ഇതിനകം തന്നെ പുറത്തുവന്നിട്ടുണ്ട്.