Recipe

പഞ്ഞി പോലൊരു പാൽ ബൺ കടയില്‍ കിട്ടുന്ന അതെ രുചിയിൽ വീട്ടില്‍ തയ്യാറാക്കാം – milk bun

കടകളില്‍ കിട്ടുന്ന പാൽ ബൺ കഴിക്കാത്തവരായി ആരും തന്നെ ഉണ്ടാവില്ല. പാൽ ബൺ കഴിക്കാത്തവർക്കും ഇനി പഞ്ഞി പോലൊരു പാൽ ബൺ വീട്ടിൽ തന്നെ തയ്യാറാക്കാം.

ചേരുവകൾ

  • പാൽ – 2 ഗ്ലാസ്‌
  • ബൺ – 2 എണ്ണം
  • ബട്ടർ – 4 സ്പൂൺ
  • പഞ്ചസാര – 2 സ്പൂൺ

തയ്യാറാക്കുന്ന വിധം

ആദ്യം ബണ്ണിന്‍റെ നടുവിലായി ഒന്ന് മുറിച്ചു കൊടുക്കുക. ശേഷം അതിനുള്ളിൽ ആയി നിറയെ ബട്ടർ തേച്ച് പിടിപ്പിക്കണം. അതിനുശേഷം ഒരു പാൻ വച്ച് ചൂടാകുമ്പോൾ അതിലേക്ക് ബട്ടർ തേക്കുക. ഇനി അതിലേക്ക് ബണ്‍ വെച്ച് കൊടുത്തതിന് ശേഷം രണ്ട് സൈഡും ഒന്ന് മൊരിച്ചെടുക്കുക. മൊരിഞ്ഞു വരുമ്പോൾ അതിലേയ്ക്ക് കുറച്ച് പഞ്ചസാര കൂടി ചേർത്ത് കൊടുത്തതിന് ശേഷം ബണ്‍ വീണ്ടും രണ്ട് സൈഡും മറിച്ചും തിരിച്ചും ഇട്ട് മൊരിച്ചെടുക്കണം. ഇത് നന്നായിട്ടൊന്ന് മൊരിഞ്ഞു കഴിയുമ്പോൾ അതിലേയ്ക്ക് ആവശ്യത്തിന് പാല്‍ കൂടി ഒഴിച്ച് കൊടുക്കുക. ചെറിയ തീയിൽ പാല്‍ മുഴുവനായിട്ടും ബണ്ണിന് ഉള്ളിലേയ്ക്ക് നിറഞ്ഞു കഴിയുമ്പോൾ തീ അണച്ച് കഴിക്കാവുന്നതാണ്.

STORY HIGHLIGHT: milk bun