Health

പഞ്ചസാരയ്ക്ക് പകരം വേറെന്ത് ഉപയോഗിക്കാം ? ഇതാ ബദലുകൾ…| natural-sweeteners-

കരിമ്പില്‍ നിന്ന് വേര്‍തിരിച്ചെടുക്കുന്ന പ്രകൃതിദത്ത പഞ്ചസാരയാണ് ശര്‍ക്കര

പഞ്ചസാരയുടെ അമിത ഉപയോഗം ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകുന്നതിനാൽ, പഞ്ചസാരയ്ക്ക് പകരം ഉപയോഗിക്കാവുന്ന പ്രകൃതിദത്ത മധുരങ്ങൾ പരിഗണിക്കാം. താഴെ ചില പഞ്ചസാര പകരക്കാരുടെ വിവരങ്ങൾ നൽകുന്നു:

ശര്‍ക്കര 

കരിമ്പില്‍ നിന്ന് വേര്‍തിരിച്ചെടുക്കുന്ന പ്രകൃതിദത്ത പഞ്ചസാരയാണ് ശര്‍ക്കര. രക്തത്തിലെ പഞ്ചസാരയുടെ അളവ് വര്‍ദ്ധിക്കുന്നത് തടയുന്ന ഇരുമ്പ്, നാരുകള്‍, ആന്റിഓക്സിഡന്റുകള്‍ എന്നിവയാല്‍ സമ്പുഷ്ടമാണ് ഇത്.

 

തേന്‍ 

തേന്‍ ആന്റിഓക്സിഡന്റുകളും ആന്റി-മൈക്രോബയല്‍ ഗുണങ്ങളും കൊണ്ട് സമ്പുഷ്ടമാണ്. പ്രകൃതിദത്തമായതിനാല്‍ തന്നെ ആരോഗ്യത്തിന് ഏറെ ഗുണങ്ങളും ഇവ പ്രധാനം ചെയ്യുന്നുണ്ട്. തേനില്‍ 80 ശതമാനം പ്രകൃതിദത്ത പഞ്ചസാരയും 18 ശതമാനം വെള്ളവും ധാതുക്കള്‍, വിറ്റാമിന്‍, പ്രോട്ടീന്‍ എന്നിവ രണ്ടു ശതമാനവുമാണ് അടങ്ങിയിരിക്കുന്നത്.

 

കോക്കോ ഷുഗര്‍

കോക്കോ ഷുഗറില്‍ കലോറി കുറവും ഇരുമ്പും സിങ്കും അടങ്ങിയിട്ടുണ്ട്. നാളികേര പഞ്ചസാര എന്നറിയപ്പെടുന്ന ഇത് തെങ്ങിന്‍ പൂക്കുല മുറിക്കുമ്പോള്‍ കിട്ടുന്ന നീരില്‍ നിന്നാണ് ഉണ്ടാക്കുന്നത്.

 

മേപ്പിള്‍ സിറപ്പ് ‘

മേപ്പിള്‍ മരങ്ങളുടെ നീരില്‍ നിന്ന് മേപ്പിള്‍ സിറപ്പ് വേര്‍തിരിച്ചെടുക്കുന്നു. ഇതില്‍ മഗ്‌നീഷ്യം, സിങ്ക് എന്നിവ അടങ്ങിയിട്ടുണ്ട്, കൂടാതെ കുറഞ്ഞ ഗ്ലൈസെമിക് സൂചികയുമുണ്ട്.

 

ഈത്തപ്പഴം 

 

ആന്റിഓക്സിഡന്റുകള്‍, ധാതുക്കള്‍ എന്നിവയാല്‍ സമ്പുഷ്ടമായ ഉണങ്ങിയ ഈത്തപ്പഴം പ്രമേഹമുള്ളവര്‍ക്കും ഉയര്‍ന്ന രക്തസമ്മര്‍ദ്ദം ഉള്ളവര്‍ക്കും ഹൃദ്രോഗികള്‍ക്കും കഴിക്കാവുന്നതാണ്. വിറ്റാമിന്‍ ബി6, ഫൈബര്‍, പൊട്ടാസ്യം, മഗ്നീഷ്യം, കോപ്പര്‍, മാംഗനീസ്, അയണ്‍ എന്നിവയും ഈന്തപ്പഴത്തില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്.

 

ഇതെല്ലാം പഞ്ചസാരയ്ക്ക് പകരം ഉപയോഗിക്കാമെങ്കിലും പ്രത്യേകിച്ച് നിങ്ങളൊരു പ്രമേഹ രോഗിയാണെങ്കില്‍ ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റേയോ ഉപദേശം തേടിയ ശേഷം മാത്രം ഭക്ഷണക്രമത്തില്‍ മാറ്റം വരുത്താന്‍ ശ്രദ്ധിക്കുക.

content highlight: natural-sweeteners-