Recipe

വയർ നിറയാൻ ഇതൊരു ഗ്ലാസ് കുടിച്ചാൽ മതി | malabar-special-aval-milk

അത്താഴത്തിനും ഉച്ച ഭക്ഷണത്തിനും പകരം ഇത് ഒരു   ഗ്ലാസ് കഴിച്ചു നോക്കു വയറും മനസ്സും നിറയും ഒപ്പം പോഷക സമൃദ്ധവും.

ചേരുവകൾ

ഒരു ഗ്ലാസ് അവൽ മിൽക്ക് തയാറാക്കാൻ

1. തണുത്ത പാൽ – 1 കപ്പ്
2. നന്നായി വറുത്ത അവൽ – ¼ കപ്പ്
3. ചെറുപഴം – 2-3 എണ്ണം
4. പഞ്ചസാര – 1 1/2 ടേബിൾ സ്പൂൺ
5. കപ്പലണ്ടി/ നിലക്കടല വറുത്തത് – 2 ടേബിൾ സ്പൂൺ
6. ബിസ്ക്കറ്റ് – 1-2 എണ്ണം (പൊടിച്ചത്)
7. കശുവണ്ടി, പിസ്ത, ബദാം – അലങ്കരിക്കാൻ

തയാറാക്കുന്ന വിധം

പാലിലേക്ക് പഞ്ചസാര ചേർത്ത് നന്നായി യോജിപ്പിക്കുക.

പഴം നന്നായി ഉടച്ച് ഒരു ഗ്ലാസ്സിലേക്ക്  ഇടുക, അതിന് മുകളിലായി  വറുത്ത അവൽ, നിലക്കടല (കപ്പലണ്ടി), ബിസ്ക്കറ്റ് പൊടിച്ചതും ചേർത്ത് മുകളിൽ പാൽ മെല്ലെ ഒഴിച്ചു കൊടുക്കുക. ഒരിക്കൽ കൂടി എല്ലാ ചേരുവകളും  ആവർത്തിച്ച് ഗ്ലാസിലേക്ക് ഇടുക. ഒരു വലിയ സ്പൂൺ കൊണ്ട് എല്ലാം ഒന്ന് ഇളക്കി യോജിപ്പിച്ച് കഴിക്കാം.

content highlight: malabar-special-aval-milk