Kerala

കലുങ്കിനടിയിൽ സൂ​ക്ഷിച്ച നിലയിൽ ആയുധശേഖരം കണ്ടെത്തി – weapons found kozhikode

കോഴിക്കോട് വളയം പോലീസ് സ്റ്റേഷൻ പരിധിയിലെ ചെക്യാട് കായലോട്ട് താഴെ പാറച്ചാലിൽ മുക്കിൽ വൻ ആയുധ ശേഖരം കണ്ടെത്തി. 14 സ്റ്റീല്‍ ബോംബുകള്‍, രണ്ട് പൈപ്പ് ബോംബുകള്‍, രണ്ട് വടിവാളുകള്‍ എന്നിവയാണ് കണ്ടെത്തിയത്. കലുങ്കിനടിയിൽ സൂക്ഷിച്ച നിലയിലായിരുന്നു ആയുധശേഖരം.

ആയുധശേഖരം കണ്ടെത്തിയ പ്രദേശത്ത് ബുധനാഴ്ച വൈകീട്ട് അഞ്ചരയോടെ സ്‌ഫോടകശബ്ദം കേട്ടിരുന്നു. രഹസ്യ വിവരത്തെ തുടർന്ന് വളയം പോലീസും ബോംബ് സ്ക്വാഡും നടത്തിയ പരിശോധനയിലാണ് ആയുധ ശേഖരം പിടിച്ചെടുത്തത്.

STORY HIGHLIGHT: weapons found kozhikode