ശരീരഭാരം കുറയ്ക്കുന്നത് സമയമെടുക്കുന്ന പ്രക്രിയയാണ്. സ്ഥിരമായ ശ്രമവും സഹനവും ആവശ്യമാണ്. ആരോഗ്യകരമായ ജീവിതരീതി പിന്തുടർന്ന്, സ്ഥിരമായ മാറ്റങ്ങൾ കൊണ്ടുവരാൻ ശ്രദ്ധിക്കുക. അമിതവണ്ണം (അധികഭാരം) ആരോഗ്യത്തിന് നിരവധി പ്രശ്നങ്ങൾ സൃഷ്ടിക്കാനിടയുണ്ട്, അതിനാൽ ശരീരഭാരം നിയന്ത്രിക്കുന്നത് അത്യാവശ്യമാണ്. താഴെ ചില നിർദ്ദേശങ്ങൾ നൽകുന്നു:
1. ആരോഗ്യകരമായ ഭക്ഷണക്രമം:
പോഷകസമൃദ്ധമായ ഭക്ഷണം: പച്ചക്കറികൾ, പഴങ്ങൾ, പയർവർഗ്ഗങ്ങൾ, മുഴകോധന്യങ്ങൾ എന്നിവ ഉൾപ്പെടുന്ന ഭക്ഷണക്രമം പിന്തുടരുക.
കൊഴുപ്പ് കുറവ്: അമിതമായ കൊഴുപ്പ്, പഞ്ചസാര, ഉപ്പ് എന്നിവയുള്ള ഭക്ഷണങ്ങൾ പരമാവധി ഒഴിവാക്കുക.
2. ശാരീരിക പ്രവർത്തനം:
ദൈനംദിന വ്യായാമം: ഓരോ ദിവസവും കുറഞ്ഞത് 30 മിനിറ്റ് വ്യായാമം ചെയ്യുക. നടക്കൽ, സൈക്ലിംഗ്, നീന്തൽ തുടങ്ങിയ പ്രവർത്തനങ്ങൾ ഗുണകരമാണ്.
3. ജലസേവനം:
മതിയായ വെള്ളം: ദിവസവും 8-10 ഗ്ലാസ് വെള്ളം കുടിക്കുക. ഇത് മെറ്റബോളിസം മെച്ചപ്പെടുത്താനും വിശപ്പ് നിയന്ത്രിക്കാനും സഹായിക്കും.
4. ഉറക്കം:
മതിയായ ഉറക്കം: ദിവസവും 7-9 മണിക്കൂർ ഉറക്കം ഉറപ്പാക്കുക. ഉറക്കക്കുറവ് അമിതവണ്ണത്തിന് കാരണമാകാം.
5. മാനസികാരോഗ്യം:
മാനസിക സമ്മർദ്ദം നിയന്ത്രണം: ധ്യാനം, യോഗ, ഹോബികൾ എന്നിവ വഴി സമ്മർദ്ദം നിയന്ത്രിക്കുക. സമ്മർദ്ദം അമിതഭക്ഷണത്തിന് കാരണമാകാം.
6. വൈദ്യപരാമർശം:
ഡോക്ടറുടെ ഉപദേശം: ഭാരനിയന്ത്രണത്തിനായി ഡോക്ടറുടെ ഉപദേശം തേടുക. ചിലപ്പോൾ അമിതവണ്ണം മറ്റ് ആരോഗ്യപ്രശ്നങ്ങളുടെ ലക്ഷണമാകാം.
1. ഓട്സ്
ഫൈബർ, ബീറ്റാ-ഗ്ലൂക്കൻ എന്നിവയാൽ സമ്പുഷ്ടമായതിനാൽ ഓട്സ് കഴിക്കുന്നത് വിശപ്പിനെ പെട്ടെന്ന് കുറയ്ക്കാനും ശരീരഭാരം നിയന്ത്രിക്കാനും സഹായിക്കും. രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാനും ഇവ സഹായിക്കും.
2. പയറുവര്‍ഗങ്ങള്‍
പ്രോട്ടീനും നാരുകളും കൊണ്ട് നിറഞ്ഞിരിക്കുന്നിനാല്‍ പയറുവര്‍ഗങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്ന് വിശപ്പ് കുറയ്ക്കാനും അതുവഴി ശരീരഭാരം നിയന്ത്രിക്കാനും സഹായിക്കും. ഇരുമ്പ്, ഫോളേറ്റ്, മഗ്നീഷ്യം തുടങ്ങിയ അവശ്യ പോഷകങ്ങളും ഇവയില്‍ അടങ്ങിയിട്ടുണ്ട്.
3. മുട്ട
പ്രോട്ടീനും വിറ്റാമിനുകളും അടങ്ങിയ മുട്ട ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് വിശപ്പ് കുറയ്ക്കാനും വണ്ണം കുറയ്ക്കാനും സഹായിക്കും.
4. തൈര്
പ്രോട്ടീനാല്‍ സമ്പന്നമായ തൈര് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും വിശപ്പ് കുറയ്ക്കാനും ശരീരഭാരം നിയന്ത്രിക്കാനും സഹായിക്കും. ദഹനം മെച്ചപ്പെടുത്താനും തൈര് കഴിക്കുന്നത് നല്ലതാണ്.
5. വെള്ളക്കടല
ഉയർന്ന പ്രോട്ടീനും ഉയർന്ന നാരുകളുമുള്ള പയർവർഗമാണ് വെള്ളക്കടല. ഇവ വിശപ്പ് കുറയ്ക്കുകയും ശരീരഭാരം കുറയ്ക്കാൻ സഹായിക്കുകയും ചെയ്യും.
6. പച്ചക്കറികൾ
ചീര, ക്യാരറ്റ്, കാബേജ്, ക്യാപ്സിക്കം തുടങ്ങിയ പച്ചക്കറികളിൽ നാരുകൾ, വിറ്റാമിനുകൾ, ആൻ്റിഓക്‌സിഡൻ്റുകൾ എന്നിവ അടങ്ങിയിട്ടുണ്ട്. കൂടാതെ ഇവയിൽ കലോറി കുറവാണ്. അതിനാല്‍ ഇവ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കും.
7. ബ്രൗൺ റൈസ്
വെളുത്ത അരിയേക്കാൾ കൂടുതൽ നാരുകളും പോഷകങ്ങളും അടങ്ങിയ ഒരു ധാന്യമാണ് ബ്രൗൺ റൈസ്. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരമായി നിലനിർത്തുകയും ശരീരത്തിന് ഊർജ്ജം നൽകുകയും അമിതമായി ഭക്ഷണം കഴിക്കുന്നത് തടയുകയും ചെയ്യുന്നു. അതിനാല്‍ ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ബ്രൗൺ റൈസ് ഡയറ്റില്‍ ഉള്‍പ്പെടുത്താം.
8. വാഴപ്പഴം
നാരുകളും പൊട്ടാസ്യവും അടങ്ങിയ പഴമാണ് വാഴപ്പഴം. ഇവ പ്രകൃതിദത്തമായ ഊർജ്ജം പ്രദാനം ചെയ്യുന്നു, ശരീരവണ്ണം കുറയ്ക്കുന്നു, ദഹനത്തെ ആരോഗ്യകരമായി നിലനിർത്തുന്നു. വ്യായാമത്തിന് മുമ്പോ ലഘുഭക്ഷണമായോ വാഴപ്പഴം കഴിക്കുന്നത് പഞ്ചസാരയുടെ ആസക്തി നിയന്ത്രിക്കാനും അനാരോഗ്യകരമായ ലഘുഭക്ഷണങ്ങൾ കഴിക്കാതെ നിങ്ങളുടെ വിശപ്പിനെ കുറയ്ക്കാന്‍ സഹായിക്കും.
9. നിലക്കടല
വിശപ്പ് അകറ്റാൻ സഹായിക്കുന്ന ആരോഗ്യകരമായ കൊഴുപ്പുകളുടെയും പ്രോട്ടീനുകളുടെയും ഉറവിടമാണ് നിലക്കടല. ഇവ വിശപ്പ് കുറയ്ക്കാനും ശരീരഭാരം കുറയ്ക്കാനും സഹായിക്കും.
10. മധുരക്കിഴങ്ങ്
മധുരക്കിഴങ്ങ് നാരുകളാൽ സമ്പുഷ്ടവും കലോറി കുറഞ്ഞതും വിറ്റാമിനുകളാൽ നിറഞ്ഞതുമാണ്. അതിനാല്‍ ഇവ വിശപ്പ് കുറയ്ക്കാനും ശരീരഭാരം നിയന്ത്രിക്കാനും സഹായിക്കും.
content highlight: foods-that-can-help-you-lose-weight