രണ്ട് പുരഷന്മാർക്ക് കുഞ്ഞ് ജനിക്കുമോ? കേൾക്കുമ്പോൾ തന്നെ ചിരി വരുമെങ്കിലും അത്തരം ഒരു പരീക്ഷണം നടത്തി വിജയിച്ച വാർത്തകളാണ് ചെെനയിൽ നിന്ന് പുറത്തുവരുന്നത്. രണ്ട് പുരുഷ എലികളിൽ നടത്തിയ പരീക്ഷണമാണ് വിജയം കണ്ടെത്തിയത്. സ്ത്രീയില്ലാതെ രണ്ട് പുരുഷ ബീജങ്ങൾ ഉപയോഗിച്ചാണ് പരീക്ഷണം നടത്തിയത്. ചെെനീസ് അക്കാദമി ഓഫ് സയൻസാണ് (സിഎഎസ്) ഈ പരീക്ഷണം നടത്തിയത്. മോളിക്യുലർ ബയോളജിസ്റ്റ് സി കുൻ ലിയുടെ നേതൃത്വത്തിലാണ് പരീക്ഷണം നടന്നത്. രണ്ട് പുരുഷ എലികളെ ഉപയോഗിച്ച് ഒരു എലിയെ ജനിപ്പിച്ചിരിക്കുകയാണ് ഗവേഷകർ. 2023ൽ ജപ്പാനിൽ ഇതുപോലെ ഒരു പരീക്ഷണം നടത്തിയെങ്കിലും എലിയുടെ ആയുസ് പരിമിതമായിരുന്നു. എന്നാൽ ഇവിടെ ആരോഗ്യവാനായ ഒരു എലിയാണ് ജനിച്ചിരിക്കുന്നത്.
മുൻപ് പുരുഷ സ്റ്റെം സെല്ലുകളിൽ നിന്ന് എഗ്സ് സൃഷ്ടിക്കാൻ ശ്രമിച്ചിട്ടുണ്ടെങ്കിലും പരാജയപ്പെട്ടിരുന്നു. ജനിതക എൻജിനീയറിംഗ് പ്രക്രിയകളിലൂടെയാണ് എലികളുടെ ജനനം സാദ്ധ്യമാക്കിയത്. മുൻപുള്ള പരീക്ഷണങ്ങളെ താരതമ്യം ചെയ്യുമ്പോൾ ജനിച്ച എലികൾക്ക് മെച്ചപ്പെട്ട ആരോഗ്യം ഉണ്ടെന്നും പ്രത്യക്ഷമായ ആരോഗ്യപ്രശ്നങ്ങളൊന്നും കാണിക്കുന്നില്ലെന്നും ഗവേഷകർ പറയുന്നു.എന്നാൽ ഈ പരീക്ഷണത്തിൽ നിർമിച്ച 90 ശതമാനം ഭ്രൂണങ്ങളും പ്രായോഗികമല്ലെന്ന് പഠനം പറയുന്നു. അതിനാൽ മനുഷ്യനിൽ പരീക്ഷിക്കുന്നതിന് മുൻപ് വിജയനിരക്കിൽ കാര്യമായ പുരോഗതി ആവശ്യമാണ്. 2004ൽ ജപ്പാനിൽ രണ്ട് പെൺ എലികളെ ഉപയോഗിച്ച് ഇത്തരത്തിൽ പരീക്ഷണം ചെയ്തിട്ടുണ്ട്. എന്നാൽ അതും വിജയം കണ്ടിരുന്നില്ല.
ഒരു പെൺ എലിയിൽ നിന്ന് എടുത്ത പൂർണത എത്താത്ത അണ്ഡം അഥാവ ഓസെെറ്റിൽ നിന്ന് ജീനുകൾ വേർതിരിച്ചെടുക്കുകയാണ് ഈ പരീക്ഷണത്തിനായി ആദ്യം ചെയ്തത്. ശേഷം ഒരു പുരുഷ എലിയിൽ നിന്ന് ബീജം ഈ അണ്ഡത്തിലേക്ക് കടത്തിവിടുകയും അത് ഭ്രൂണത്തിന് മൂലകോശങ്ങൾ സൃഷ്ടിക്കാൻ തുടങ്ങുകയും ചെയ്യുന്നു.scientists-ഈ മൂലകോശങ്ങൾ മറ്റൊരു ആൺ എലിയിൽ നിന്നുള്ള ബീജം ഉപയോഗിച്ച് മറ്റൊരു അണ്ഡത്തിലേക്ക് കടത്തിവിടുകയും ഇത് ബീജസങ്കലനം നടന്ന് ഭ്രൂണമായി മാറുകയും ചെയ്യുന്നു. ഇത്തരത്തിലുള്ള ഭ്രൂണങ്ങൾ രണ്ട് ആൺ എലികളുടെ ഡിഎൻഎ വഹിക്കുന്നുണ്ടെന്നാണ് പഠനം തെളിച്ചത്. എന്നാൽ ഈ പ്രക്രിയയിലെ പ്രശ്നങ്ങൾ ഏഞ്ചൽമാൻ സിൻഡ്രാം പോലുള്ള വെെകല്യങ്ങളിലേക്ക് നയിച്ചേക്കാം.
ആദ്യ പരീക്ഷണത്തിൽ ഇത്തരത്തിലുണ്ടായ ഭ്രൂണങ്ങൾ ഗർഭാവസ്ഥയിൽ തന്നെ നശിച്ചു. കൂടാതെ ഗുരുതര വെെകല്യങ്ങൾക്കുകാരണമായി. ഇവയിൽ ജനിതകമാറ്റങ്ങൾ നടത്തി. ചില എലികൾ ജനനശേഷം മരിച്ചു. ചിലത് പ്രായപൂർത്തിയാകുന്നതുവരെ മാത്രമാണ് ജീവിച്ചിരുന്നത്. 20ഓളം ജനിതക മാറ്റങ്ങൾ വരുത്തിയ ഭ്രൂണങ്ങളിലെ എലികൾ ആരോഗ്യവൻമാരായി അതിജീവിച്ചു. ഈ പരീക്ഷണം മനുഷ്യരിൽ വിജയം കണ്ടാൽ സ്വവർഗാനുരാഗികൾക്ക് വളരെ പ്രയോജനകരമായിരിക്കും.
STORY HIGHLIGHTS: two-men-have-a-baby-without-needing-a-woman-chinese-scientists-uncover-breakthrough