Thiruvananthapuram

സുഹൃത്തുക്കളെ പരിക്കേൽപ്പിച്ച് നാലം​ഗസംഘം; രണ്ടുപേർ അറസ്റ്റിൽ – vizhinjam attack

മുന്‍വൈരാഗ്യത്തെ തുടര്‍ന്ന് നാലംഗസംഘം സുഹ്യത്തുക്കളായ മൂന്നു യുവാക്കളെ അടിച്ചും വെട്ടിയും പരിക്കേല്‍പ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് പ്രതികളില്‍ രണ്ടുപേരെ വിഴിഞ്ഞം പോലീസ് അറസ്റ്റുചെയ്തു. മടവൂര്‍പ്പാറ തിട്ടവേലി സ്വദേശി അഭിഷേക്, നെല്ലിവിള വവ്വാമൂല തേരിവിളയില്‍ ജിഷോര്‍) എന്നിവരെയാണ് അറസ്റ്റുചെയ്ത്. ഇവര്‍ക്ക് ഒപ്പമുണ്ടായിരുന്ന കിഷോര്‍, സാജന്‍ ഒളിവിലാണ്. വെങ്ങാനൂര്‍ സ്വദേശി വിഷ്ണു, വിഴിഞ്ഞം ടൗണ്‍ഷിപ്പ് സ്വദേശി ആസിഫ്, സുഹൈബ് എന്നിവര്‍ക്കാണ് പരിക്കേറ്റത്.

വവ്വാമൂല കായലിന് സമീപത്തായിരുന്നു സംഭവമെന്ന് വിഴിഞ്ഞം പോലീസ് പറഞ്ഞു. പ്രതികളില്‍ കിഷോറായിരുന്നു വെട്ടുകത്തി കൊണ്ട് വിഷ്ണുവിന്റെ കാല്‍ക്കുഴയില്‍ വെട്ടിയത്. അഭിഷേക് ആസിഫിനെ കമ്പികൊണ്ടും അടിച്ചുമാണ് പരിക്കേല്‍പ്പിച്ചത്. ഒളിവില്‍പ്പോയ രണ്ടുപേര്‍ക്കായി പോലീസ് തിരച്ചില്‍ ആരംഭിച്ചു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡു ചെയ്തു.

STORY HIGHLIGHT: vizhinjam attack

Latest News