കഞ്ചാവ് വലിച്ച് ബസ് ഓടിച്ച ഡ്രൈവർ പിടിയിൽ. പൊക്കുന്ന് കുറ്റിയിൽ താഴം സ്വദേശി പള്ളിക്കണ്ടി വീട്ടിൽ ഫൈജാസിനെയാണ് പന്തീരാങ്കാവ് പോലീസ് കസ്റ്റഡിയിൽ എടുത്തത്. പെരുമണ്ണ ബസ്സ് സ്റ്റാന്റിൽ വച്ചായിരുന്നു സംഭവം. അസ്വാഭാവികമായി പെരുമാറിയ പ്രതിയെ ചോദ്യം ചെയ്തപ്പോൾ കഞ്ചാവ് വലിച്ചതായി സമ്മതിക്കുകയായിരുന്നു. ഫൈജാസിന്റെ പക്കൽനിന്ന് പകുതി വലിച്ച കഞ്ചാവ് ബീഡിയും കണ്ടെത്തി.
ഫൈജാസിനെ അറസ്റ്റ് ചെയ്ത പൊലീസ് ബസും കസ്റ്റഡിയിലെടുത്തു. ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്യുന്നതിനുള്ള റിപ്പോർട്ട് നൽകുമെന്ന് പന്തീരാങ്കാവ് പോലീസ് അറിയിച്ചു.
ലഹരി ഉപയോഗിച്ച് വാഹനം ഓടിക്കുന്നത് മൂലം അപകടങ്ങൾ വർധിച്ചു വരുന്ന സാഹചര്യത്തിൽ കോഴിക്കോട് സിറ്റി പോലീസിന്റെ നേതൃത്വത്തിൽ വാഹന പരിശോധന ശക്തമാക്കുമെന്നും കുറ്റക്കാരെ കണ്ടെത്തി ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്യുന്നതുൾപ്പെടെയുള്ള കർശന നടപടികൾ സ്വീകരിക്കുമെന്നും കോഴിക്കോട് സിറ്റി പോലീസ് അറിയിച്ചു.
STORY HIGHLIGHT: bus driver arrested drug use