കിണർ വൃത്തിയാക്കാനിറങ്ങി കിണറ്റിനുള്ളിൽ വച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടയാളെ ഫയർ ഫോഴ്സ് എത്തി രക്ഷപ്പെടുത്തി. പുന്നമൂട് ഹരി എന്നയാളുടെ കിണർ വൃത്തിയാക്കാനെത്തിയ സമീപവാസിയായ സെൽസൺ ആണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് കിണറ്റിൽ കുടുങ്ങിയത്. പിന്നാലെ വീട്ടുകാർ ഫയർഫോഴ്സിനെ അറിയിക്കുകയായിരുന്നു.
വിഴിഞ്ഞത്ത് നിന്നും ഏഴംഗങ്ങളുള്ള ഫയർ ഫോഴ്സ് സംഘം എത്തി ഉടൻ തന്നെ ഇയാളെ കരയിലെത്തിച്ചു. കിണറ്റിൽ ശുദ്ധവായു ഉണ്ടായിരുന്നെന്നും സെൽസന് ശാരീരിക ബുദ്ധിമുട്ടുകാരണം കയറാനാകാത്തതായിരുന്നെന്നും ഫയർ ഫോഴ്സ് അറിയിച്ചു. കരയിലെത്തിയ ശേഷം ഇദ്ദേഹത്തിന് വേണ്ട പ്രാഥമിക ചികിത്സ നൽകി.
STORY HIGHLIGHT: man went down to clean the well got stuck