India

മഹാ കുംഭമേളയിൽ ഗംഗാ സ്നാനം ചെയ്യുന്നതിനിടെ യുവാവ് ഒഴുക്കിൽപ്പെട്ടു, രക്ഷകരായി എൻഡിആർഎഫ് സംഘം

മഹാ കുംഭമേളയിൽ ഗംഗാ സ്നാനം ചെയ്യുന്നതിനിടെ യുവാവ് ഒഴുക്കിൽപ്പെട്ടു. ഗധ മാധവ് ഘട്ടിൽ സ്നാനം ചെയ്യുന്നതിനിടെ 22കാരൻ ശക്തമായ ഒഴുക്കിൽപ്പെടുകയായിരുന്നു. സംഭവം ശ്രദ്ധയിൽപ്പെട്ട എൻഡിആർഎഫ് സംഘം ഉടനടി ഗംഗയിലേയ്ക്ക് ചാടുകയും യുവാവിനെ രക്ഷിച്ച് കരയ്ക്ക് എത്തിക്കുകയുമായിരുന്നു. ‘ഗധാ മാധവ് ഘട്ടിൽ ഗംഗയിൽ സ്നാനം ചെയ്യുന്നതിനിടെ 22 വയസുള്ള ഒരു ഭക്തൻ ശക്തമായ ഒഴുക്കിൽപ്പെട്ട് മുങ്ങിത്താഴാൻ തുടങ്ങി.

സംഭവം ശ്രദ്ധയിൽപ്പെട്ട എൻഡിആർഎഫ് രക്ഷാപ്രവർത്തകർ ഉടൻ തന്നെ ആഴമേറിയ പുഴയിലേയ്ക്ക് ചാടി മുങ്ങിത്താഴുകയായിരുന്ന യുവാവിന്റെ അടുത്തെത്തി സുരക്ഷിതമായി രക്ഷിച്ച് കരയ്ക്ക് എത്തിച്ചു’. എൻഡിആർഎഫ് പ്രസ്താവനയിലൂടെ അറിയിച്ചു.

അതേസമയം, ഫെബ്രുവരി 6ന് വൈകുന്നേരം 6 മണി വരെയുള്ള കണക്കുകൾ പ്രകാരം 71 ലക്ഷത്തോളം ആളുകളാണ് ത്രിവേണി സംഗമത്തിൽ സ്നാനം ചെയ്തത്. ഇന്ന് മുതൽ മുതൽ പ്രയാഗ്​രാജിൽ ബസന്ത് പഞ്ചമി സ്നാനത്തിന് ശേഷം സാംസ്കാരിക പരിപാടികൾ പുനരാരംഭിക്കും.