അരിപ്പുട്ടും ഗോതമ്പ് പുട്ടും കഴിച്ച് മടുത്തോ? എങ്കിൽ ഒരു വെറൈറ്റി പുട്ട് ഉണ്ടാക്കിയാലോ? എളുപ്പത്തിൽ തയ്യാറാക്കാവുന്ന റവ പുട്ട് റെസിപ്പി നോക്കാം.
ആവശ്യമായ ചേരുവകള്‍
തയ്യാറാക്കുന്ന വിധം
ഒരു കപ്പ് റവയിലേക്ക് ആവശ്യത്തിനുള്ള വെള്ളം ഒഴിച്ചു കുഴച്ചെടുക്കാം. റവ കയ്യില്‍ എടുത്തു പിടിക്കുമ്പോള്‍ ബോള്‍ രൂപത്തില്‍ കിട്ടുന്ന പാകം വരെ വെള്ളം ഒഴിച്ച് കുഴയ്ക്കണം. ശേഷം ഒരു പുട്ട് കുറ്റിയിലേക്ക് ഒരു പിടി തേങ്ങ ഇട്ടു കൊടുക്കാം, ശേഷം 2 പിടി തേങ്ങ ഇടാം. ഇതേ പോലെ തേങ്ങയും റവയുമായ് പുട്ട് കുറ്റി നിറയുന്നത് വരെ ഇട്ടു കൊടുക്കാം. 15 മിനിറ്റ് ആവിയില്‍ വേവിച്ച് എടുക്കാം.