Recipe

ചൂടൊക്കെയല്ലേ, ഒരു വെറൈറ്റി നാരങ്ങാവെള്ളം ഉണ്ടാക്കിയാലോ?

ചൂട് കാലമല്ലേ, ഒരു വെറൈറ്റി നാരങ്ങാവെള്ളം ഉണ്ടാക്കിയാലോ? കിടിലൻ സ്വാദിൽ തയ്യാറാക്കാവുന്ന ഒരു നാരങ്ങാവെള്ളം റെസിപ്പി നോക്കാം.

ആവശ്യമായ ചേരുവകൾ

  • മുന്തിരി : 10 എണ്ണം
  • നാരങ്ങ : 1
  • പഞ്ചസാര : ആവശ്യത്തിന്
  • ഏലക്കായ : രണ്ടെണ്ണം
  • വെള്ളം : ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

ആദ്യം മുന്തിരി അഞ്ച്‌ മിനിറ്റ് തിളയ്പ്പിക്കുക. മുന്തിരിയുടെ തൊലി കളയുക. ശേഷം തൊലി കളഞ്ഞ മുന്തിരി മിക്സിയിലിട്ട് അടിയ്ക്കുക. ആവശ്യത്തിന് വെള്ളം എടുത്തതിനു ശേഷം അതിലേക്ക് നാരങ്ങ പിഴിഞ്ഞ്, അടിച്ചു വെച്ച മുന്തിരി ചേർക്കുക. അവസാനം ഏലക്കായ പൊടിച്ച് ചേർക്കുക. തണുപ്പിച്ച ശേഷം കുടിക്കുക.