ഹോട്ടലില്‍ കിട്ടുന്ന അതേ രുചിയില്‍ ചിക്കന്‍ മപ്പാസ് സിംപിളായി വീട്ടിലുണ്ടാക്കിയാലോ? എങ്ങനെ തയ്യാറാക്കാമെന്ന് നോക്കാം.
ആവശ്യമായ ചേരുവകള്‍
മാരിനേഷന് ആവശ്യമായവ
ഗ്രേവി തയ്യാറാക്കാൻ ആവശ്യമായവ
താളിക്കാന്‍ ആവശ്യമായവ
തയ്യാറാക്കുന്ന വിധം
ഒരു ബൗളില്‍ ചിക്കന്‍, മഞ്ഞള്‍പ്പൊടി, കുരുമുളകുപൊടി, ആവശ്യത്തിന് ഉപ്പ് എന്നിവ ചേര്‍ത്ത് നന്നായി യോജിപ്പിച്ച് മാറ്റി വയ്ക്കുക. ചൂട് പാനില്‍ വെളിച്ചെണ്ണ ഒഴിച്ച് അതില്‍ ഗ്രാമ്പു, ഏലക്ക, കറുത്ത കുരുമുളക്, കറുവാപ്പട്ട എന്നിവ ചേര്‍ത്ത് ഒരു മിനിറ്റ് ഇളക്കുക. ഇതില്‍ ഇഞ്ചി, വെളുത്തുള്ളി, സവാള, പച്ചമുളക്, കറിവേപ്പില, ആവശ്യത്തിന് ഉപ്പും ചേര്‍ത്ത് വഴറ്റിയെടുക്കുക. ശേഷം മഞ്ഞള്‍പ്പൊടി, മുളകുപൊടി, മല്ലിപ്പൊടി, മീറ്റ് മസാല, ഗരം മസാല എന്നിവ ചേര്‍ത്തു ഒരു മിനിറ്റ് ഇളക്കുക.
ഇതിലേക്ക് തക്കാളിയും ചേര്‍ത്ത് നന്നായി വഴറ്റിയെടുക്കുക. ഇതില്‍ മാരിനേറ്റ് ചെയ്ത ചിക്കന്‍ ചേര്‍ത്ത് 2 – 3 മിനിറ്റ് ഇളക്കി രണ്ടാം പാല്‍ ചേര്‍ത്ത് യോജിപ്പിച്ച് അടച്ചുവച്ച് 15 – 20 മിനിറ്റ് ചെറിയതീയില്‍ വേവിക്കുക, ശേഷം തലപ്പാല്‍ ചേര്‍ത്ത് ഇളക്കി തീ ഓഫ് ചെയ്യുക. താളിക്കാനായി ഒരു ചൂട് പാനില്‍ വെളിച്ചെണ്ണ ഒഴിച്ച് കടുക്ക് ഇട്ടുകൊടുക്കുക. കടുക് പൊട്ടിയ ശേഷം ചുവന്നുള്ളിയും വറ്റല്‍മുളകും കുറച്ച് കറിവേപ്പിലയും ചേര്‍ത്ത് നന്നായി ഇളക്കി മൂപ്പിച്ചെടുക്കുക. ഇത് ചിക്കന്‍ കറിയിലോട്ട് ചേര്‍ത്ത് നന്നായി യോജിപ്പിക്കുക.