Food

നാവില്‍ കപ്പലോടിക്കും ഒരു വെറൈറ്റി അച്ചാര്‍ തയ്യാറാക്കിയാലോ?

വഴുതനങ്ങകൊണ്ടൊരു കിടിലന്‍ അച്ചാര്‍ തയ്യാറാക്കിയാലോ? കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ട്ടപെടുന്ന ഒരു കിടിലൻ അച്ചാർ റെസിപ്പി.

ആവശ്യമായ ചേരുവകൾ

  • 1.വഴുതനങ്ങ – കാല്‍കിലോ, നീളത്തില്‍ ചെറുതായി അരിഞ്ഞത്
  • 2.നല്ലെണ്ണ – ആവശ്യത്തിന്
  • 3.കടുക് – ഒരു ചെറിയ സ്പൂണ്‍
  • ഉലുവ – ഒരു ചെരിയ സ്പൂണ്‍
  • 4.ഇഞ്ചി – രണ്ടിഞ്ചു നീളത്തില്‍, ചതച്ചത്
  • വെളുത്തുള്ളി – 12 അല്ലി, ചതച്ചത്
  • പച്ചമുളക് – മൂന്ന്, നീളത്തില്‍ അരിഞ്ഞത്
  • കറിവേപ്പില – ഒരു തണ്ട്
  • 5.മഞ്ഞള്‍പ്പൊടി – ഒരു ചെറിയ സ്പൂണ്‍
  • മുളകുപൊടി – മൂന്നു വലിയ സ്പൂണ്‍
  • 6.വിനാഗിരി – ഒരു കപ്പ്
  • ഉപ്പ് – ആവശ്യത്തിന്
  • പഞ്ചസാര – ഒരു വലിയ സ്പൂണ്‍

തയ്യാറാക്കുന്ന വിധം

എണ്ണ ചൂടാക്കി വഴുതനങ്ങ വറുത്ത് കോരുക. അതേ എണ്ണയില്‍ കടുകും ഉലുവയും പൊട്ടിച്ച് നാലാമത്തെ ചേരുവ ചേര്‍ത്തു വഴറ്റുക. ശേഷം അഞ്ചാമത്തെ ചേരുവ ചേര്‍ത്ത് പച്ചമണം മാറും വരെ വഴറ്റുക. ഇതിലേക്ക് വറുത്ത് വച്ചിരിക്കുന്ന വഴുതനങ്ങയും ആറാമത്തെ ചേരുവയും ചേര്‍ത്ത് ഇളക്കി യോജിപ്പിച്ചു വാങ്ങാം.