തിരുവനന്തപുരം: ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍ അവതരിപ്പിച്ച സംസ്ഥാന ബജറ്റിനെ രൂക്ഷമായി വിമര്‍ശിച്ച് ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. പുത്തരിക്കണ്ടത്തെ മൈതാന പ്രസംഗം പോലെ ആണ് ഇന്നത്തെ ബജറ്റെന്ന് കെ സുരേന്ദ്രൻ പറഞ്ഞു. യാതൊരു ഹോം വര്‍ക്കും ചെയ്യാതെ അവതരിപ്പിച്ച ബജറ്റാണെന്നും കേരളം നേരിടുന്ന അടിസ്ഥാന പ്രശ്‌നങ്ങളെയൊന്നും ഈ ബജറ്റ് അഡ്രസ് ചെയ്യുന്നി എന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയില്‍ ഏറ്റവുമധികം തൊഴിലില്ലായ്മ ശരാശരിയുള്ള സംസ്ഥാനമാണ് കേരളം. ഈ തൊഴിലില്ലായ്മ പരിഹരിക്കുന്നതിനുള്ള ഒരു നടപടിയും ബജറ്റില്‍ നിര്‍ദേശിക്കുന്നില്ലെന്നും സുരേന്ദ്രന്‍ വിമര്‍ശിച്ചു.
കേരളത്തിലെ തകര്‍ന്നടിഞ്ഞ വ്യാവസായിക രംഗത്തെ പുനര്‍ജീവിപ്പിക്കാന്‍ ഉതകുന്ന യാതൊരു നിര്‍ദേശവും ബജറ്റ് മുന്നോട്ട് വെച്ചിട്ടില്ലെന്നും സുരേന്ദ്രന്‍ കുറ്റപ്പെടുത്തി.